Connect with us

Kerala

സ്‌കൂള്‍ വിദ്യാര്‍ഥിനിയോട് അപമര്യാദയായി പെരുമാറി; കോണ്‍ഗ്രസ് നേതാവായ അധ്യാപകന്‍ അറസ്റ്റില്‍

പോക്‌സോ നിയമപ്രകാരമാണ് കേസ് രജിസ്റ്റര്‍ ചെയ്തതത്.

Published

|

Last Updated

ചാരുംമൂട് |  സ്‌കൂള്‍ വിദ്യാര്‍ഥിനിയോട് അപമര്യാദയായി പെരുമാറിയ അധ്യാപകനെ പോലീസ് അറസ്റ്റ് ചെയ്തു. കോണ്‍ഗ്രസ് പാലമേല്‍ ഈസ്റ്റ് മണ്ഡലം ജനറല്‍ സെക്രട്ടറിയും, കോണ്‍ഗ്രസ് അനുകൂല സര്‍വീസ് സംഘടന മാവേലിക്കര വിദ്യാഭ്യാസ ജില്ലാ പ്രസിഡന്റുമായ ആദിക്കാട്ടുകുളങ്ങരയില്‍ ഊനംപറമ്പില്‍ എസ് ഷിബുഖാനെയാണ് നൂറനാട് പോലീസ് അറസ്റ്റ് ചെയ്തത്.

പത്താം ക്ലാസ് വിദ്യാര്‍ഥികളുടെ യാത്രയയപ്പ് ചടങ്ങ് കഴിഞ്ഞ് പുറത്തേക്ക് ഇറങ്ങിയ പെണ്‍കുട്ടിയോട് ക്ലാസ് ടീച്ചര്‍ കൂടിയായ ഷിബുഖാന്‍ അശ്ലീലം പറയുകയും, അപമര്യാദയായി പെരുമാറുകയുമായിരുന്നു.ഉടന്‍തന്നെ പെണ്‍കുട്ടി സഹപാഠികളെ വിവരമറിയിച്ചു. വിവരം അറിഞ്ഞെത്തിയ എസ്എഫ്‌ഐ പ്രവര്‍ത്തകര്‍ സ്‌കൂളിലേക്ക് മാര്‍ച്ച് നടത്തി ഹെഡ്മാസ്റ്റര്‍ക്ക് പരാതി നല്‍കി. പെണ്‍കുട്ടിയുടെ പരാതിയെത്തുടര്‍ന്ന് സ്ഥലത്തെത്തിയ നൂറനാട് പോലീസ് പ്രതിയെ അറസ്റ്റുചെയ്തു. പോക്‌സോ നിയമപ്രകാരമാണ് കേസ് രജിസ്റ്റര്‍ ചെയ്തതത്.

 

---- facebook comment plugin here -----

Latest