Connect with us

Kerala

ലൈംഗിക ആരോപണത്തിന് പിറകെ കോണ്‍ഗ്രസ് നേതാവ് വി എസ് ചന്ദ്രശേഖരന്‍ പാര്‍ട്ടി ചുമതലകള്‍ രാജിവെച്ചു

രാജിക്കത്ത് കെപിസിസി പ്രസിഡന്റ് കെ സുധാകരന് കൈമാറി

Published

|

Last Updated

കൊച്ചി |  നടി ലൈംഗിക ആരോപണം ഉന്നയിച്ചിതിന് പിറകെ കോണ്‍ഗ്രസ് നേതാവും അഭിഭാഷകനുമായ വി എസ് ചന്ദ്രശേഖരന്‍ പാര്‍ട്ടി ചുമതലകള്‍ രാജിവെച്ചു. തനിക്കെതിരെ ആരോപണങ്ങള്‍ ഉയര്‍ന്ന സാഹചര്യത്തില്‍ ധാര്‍മിക ഉത്തരവാദിത്തം ഏറ്റെടുത്താണ്് രാജിവെക്കുന്നതെന്ന് ചന്ദ്രശേഖരന്‍ അറിയിച്ചു. കെ പി സി സി നിയമ സഹായ സെല്ലിന്റെ ചെയര്‍മാന്‍ സ്ഥാനവും ലോയേഴ്സ് കോണ്‍ഗ്രസ് സംസ്ഥാന അധ്യക്ഷ പദവിയുമാണ് രാജിവെച്ചത്. രാജിക്കത്ത് കെപിസിസി പ്രസിഡന്റ് കെ സുധാകരന് കൈമാറി.

 

ഹേമ കമ്മറ്റി റിപ്പോര്‍ട്ടിന് പിറകെയാണ് നടി ചന്ദ്രശേഖരനെതിരെ ആരോപണം ഉന്നയിച്ചത്. അതേ സമയം ആരോപണം കളവാണെന്നായിരുന്നു ചന്ദ്രശേഖരന്റെ പ്രതികരണം. താരത്തിനൊപ്പം ഒരിക്കല്‍ പോലും ഒന്നിച്ച് കാറില്‍ യാത്ര ചെയ്തിട്ടില്ലെന്നും തനിക്കെതിരായ ആരോപണത്തിന് പിന്നില്‍ രാഷ്ട്രീയമുണ്ടെന്നും അദ്ദേഹം പറഞ്ഞു. കെപിസിസി നേതൃത്വത്തെ കാര്യങ്ങള്‍ ബോധ്യപ്പെടുത്തിയെന്നും തനിക്കെതിരായ ആരോപണങ്ങള്‍ തെളിയിച്ചാല്‍ പൊതു ജീവിതവും പ്രഫഷണല്‍ ജീവിതവും അവസാനിപ്പിക്കുമെന്നും അദ്ദേഹം ഇന്നലെ അറിയിച്ചിരുന്നു.ആരോപണം ഉന്നയിച്ച താരത്തിന്റെ മൊഴി ഇന്ന് പോലീസ് സംഘം കൊച്ചിയില്‍ വച്ച് രേഖപ്പെടുത്തി. സിനിമാ താരങ്ങളടക്കം ഏഴ് പേര്‍ക്കെതിരെ നടി നല്‍കിയ മൊഴിയുടെ അടിസ്ഥാനത്തില്‍ കേസെടുക്കുന്നതില്‍ പൊലീസ് പിന്നീട് തീരുമാനമെടുക്കും.