Connect with us

Alappuzha

പത്തനംതിട്ടയില്‍ നവകേരള സദസില്‍ പങ്കെടുത്ത് കോണ്‍ഗ്രസ് നേതാക്കള്‍

മുന്‍ ഡിസിസി പ്രസിഡന്റും ജില്ലാ പഞ്ചായത്ത് പ്രസിഡന്റുമായ ബാബു ജോര്‍ജ്, മുന്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്റും കോണ്‍ഗ്രസ് നേതാവുമായ സജി ചാക്കോ എന്നിവരാണ് പങ്കെടുത്തത്.

Published

|

Last Updated

പത്തനംതിട്ട | പത്തനംതിട്ടയില്‍ നവകേരള സദസില്‍ പങ്കെടുത്ത് പ്രമുഖ കോണ്‍ഗ്രസ് നേതാക്കള്‍. പ്രഭാതയോഗത്തിലാണ് മുന്‍ ഡിസിസി പ്രസിഡന്റും ജില്ലാ പഞ്ചായത്ത് പ്രസിഡന്റുമായ ബാബു ജോര്‍ജ്, മുന്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്റും കോണ്‍ഗ്രസ് നേതാവുമായ സജി ചാക്കോ അടക്കമുള്ളവര്‍ പങ്കെടുത്തത്.

സദസില്‍ പങ്കെടുക്കാനായതില്‍ അഭിമാനമുണ്ടെന്ന് അവര്‍ മാധ്യമങ്ങളോട് പറഞ്ഞു. നവകേരള സദസിന് ജനങ്ങള്‍ പൂര്‍ണ പിന്തുണ നല്‍കുന്നുണ്ടെന്നും ബാബു ജോര്‍ജ് പറഞ്ഞു. യുഡിഎഫ് ബഹിഷ്‌കരണ തീരുമാനം ജനവിരുദ്ധമാണ്. ഇത്തരം ഒരു ജനകീയ സര്‍ക്കാര്‍ പരിപാടി ബഹിഷ്‌കരിച്ചിട്ട് എന്തു നേട്ടം ഉണ്ടായി എന്ന് വിഡി സതീശന്‍ പറയണം.

യൂത്ത് കോണ്‍ഗ്രസുകാരെ തെരുവിലിറക്കി മുഖം രക്ഷിക്കാനാണ് സതീശനും കൂട്ടരും ശ്രമിക്കുന്നതെന്നും നാടിനു വേണ്ടി എല്ലാവരും ഒന്നിക്കണമെന്നും ബാബു ജോര്‍ജ് പറഞ്ഞു.

 

---- facebook comment plugin here -----

Latest