Connect with us

Kerala

പെരിയ ഇരട്ടക്കൊലക്കേസ് പ്രതിയുടെ മകന്റെ വിവാഹത്തില്‍ പങ്കെടുത്ത കോണ്‍ഗ്രസ് നേതാക്കളെ പുറത്താക്കി

കെപിസിസി അന്വേഷണ കമ്മീഷന്‍ റിപ്പാര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് നാല് നേതാക്കള്‍ക്കെതിരെയും നടപടിയുണ്ടായിരിക്കുന്നത്

Published

|

Last Updated

കണ്ണൂര്‍ | പെരിയ ഇരട്ടക്കൊലക്കേസ് പ്രതിയുടെ മകന്റെ വിവാഹത്തില്‍ പങ്കെടുത്ത കോണ്‍ഗ്രസ് നേതാക്കളെ കെപിസിസി പുറത്താക്കി. കെപിസിസി സെക്രട്ടറി ബാലകൃഷ്ണന്‍ പെരിയ, മുന്‍ ബ്ലോക്ക് പ്രസിഡന്റ് രാജന്‍ പെരിയ, മുന്‍ ഉദുമ മണ്ഡലം പ്രസിഡന്റുമാരായ പ്രമോദ് പെരിയ, രാമകൃഷ്ണന്‍ എന്നിവരെയാണ് പാര്‍ട്ടിയുടെ പ്രാഥമിക അംഗത്വത്തില്‍ നിന്നും പുറത്താക്കിയത്.

കെപിസിസി അന്വേഷണ കമ്മീഷന്‍ റിപ്പാര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് നാല് നേതാക്കള്‍ക്കെതിരെയും നടപടിയുണ്ടായിരിക്കുന്നത്. രാഷ്ട്രീയകാര്യ സമിതി അംഗം എന്‍ സുബ്രഹ്മണ്യന്‍, ജനറല്‍ സെക്രട്ടറി പിഎം നിയാസ് എന്നിവരായിരുന്നു അന്വേഷണസമിതി അംഗങ്ങള്‍.

കേസിലെ 13-ാം പ്രതി എന്‍ ബാലകൃഷ്ണന്റെ മകന്റെ വിവാഹ സല്‍ക്കാരത്തില്‍ പങ്കെടുത്തുവെന്നും  പരസ്യമായി രക്തസാക്ഷി കുടുംബങ്ങളെ അപമാനിച്ചുവെന്നും ചൂണ്ടിക്കാട്ടിയാണ് കെപിസിസി നാല് നേതാക്കള്‍ക്കെതിരെയും  നടപടി സ്വീകരിച്ചത്.

പെരിയ ഇരട്ടക്കൊലക്കേസ് പതിമൂന്നാം പ്രതി ബാലകൃഷ്ണന്റെ മകന്റെ വിവാഹ ചടങ്ങില്‍ ജില്ലയിലെ മുതിര്‍ന്ന കോണ്‍ഗ്രസ് നേതാക്കള്‍ പങ്കെടുത്തത് വലിയ വിവാദത്തിന് ഇടയാക്കിയിരുന്നു.തുടര്‍ന്ന് രാജ്‌മോഹന്‍ ഉണ്ണിത്താന്‍ എംപിയാണ് കെപിസിസിക്ക് പരാതി നല്‍കിയത്.

Latest