Connect with us

Kerala

വെട്ടേറ്റ കോൺഗ്രസ് പ്രാദേശിക നേതാവ് മരിച്ചു

കുടുംബവഴക്കിനിടെയാണ് സാമിന് വെട്ടേറ്റത്. 

Published

|

Last Updated

തിരുവനന്തപുരം | തിരുവനന്തപുരത്ത് വെട്ടേറ്റ് ചികിത്സയിലിരിക്കെ പ്രാദേശിക കോണ്‍ഗ്രസ് നേതാവ് മരിച്ചു. തിരുവനന്തപുരം മെഡി.കോളജ് ആശുപത്രിയിൽ ചികിത്സയിലായിരുന്ന നെല്ലിമൂട് സ്വദേശി സാം ജെ വത്സലം ആണ് മരിച്ചത്. കുടുംബവഴക്കിനിടെയാണ് സാമിന് വെട്ടേറ്റത്.

സംഭവത്തില്‍ സാമിന്റെ ബന്ധുക്കളായ സാംരാജ്, ഡേവിഡ് രാജ് എന്നിവരെ കാഞ്ഞിരംകുളം പോലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. പൈപ്പില്‍നിന്ന് കുടിവെള്ളം എടുക്കുന്നതുമായി ബന്ധപ്പെട്ട തർക്കമാണ് സാമിന് വെട്ടേൽക്കുന്നതിനും മരിക്കുന്നതിനും കാരണമായത്. വെള്ളം എടുക്കുന്നതിൽ സാമും സമീപത്തെ ബന്ധുക്കളും തര്‍ക്കം നിലനിന്നിരുന്നു.

ശനിയാഴ്ച രാത്രി ഈ പ്രശ്‌നത്തെച്ചൊല്ലി സാമും ബന്ധുക്കളും വാക്കേറ്റമുണ്ടാകുകയും സംഘർഷത്തിലെത്തുകയുമായിരുന്നു. പൈപ്പില്‍ നിന്ന് വെള്ളമെടുക്കാന്‍ സാമിന്റെ കുടുംബത്തെ ബന്ധുക്കള്‍ അനുവദിച്ചിരുന്നില്ല.

Latest