National
രാജസ്ഥാനില്‍ വന്‍ വാഗ്ദാനങ്ങള്‍ നല്‍കി കോണ്‍ഗ്രസ് പ്രകടനപത്രിക
നിയമസഭാ തെരഞ്ഞെടുപ്പില്‍ ജാതി സെന്‍സസാണ് പ്രധാന വാഗ്ദാനമായി കോണ്‍ഗ്രസ് പ്രകടനപത്രികയില്‍ ഇടംപിടിച്ചിരിക്കുന്നത്.
ജയ്പൂര്‍| രാജസ്ഥാനില്‍ വന്‍ വാഗ്ദാനങ്ങള്‍ ഉറപ്പ് നല്‍കികൊണ്ട് കോണ്‍ഗ്രസിന്റെ പ്രകടനപത്രിക പുറത്തിറക്കി. നിയമസഭാ തെരഞ്ഞെടുപ്പില്‍ ജാതി സെന്‍സസാണ് പ്രധാന വാഗ്ദാനമായി കോണ്‍ഗ്രസ് പ്രകടനപത്രികയില്‍ ഇടംപിടിച്ചിരിക്കുന്നത്.
ജനഘോഷണ പത്ര എന്ന് പേരിട്ടിരിക്കുന്ന പ്രകടനപത്രികയില്‍ കര്‍ഷകര്‍ക്ക് പലിശയില്ലാതെ രണ്ട് ലക്ഷം രൂപ വായ്പ, സ്വാമിനാഥന്‍ കമ്മീഷന്‍ റിപ്പോര്‍ട്ട് പ്രകാരം കര്‍ഷകര്‍ക്ക് താങ്ങു വില, നാലുലക്ഷം യുവാക്കള്‍ക്ക് സര്‍ക്കാര്‍ ജോലി, 10 ലക്ഷം യുവാക്കള്‍ക്ക് തൊഴില്‍, 500 രൂപയ്ക്ക് നല്‍കുന്ന ഗ്യാസ് സിലിണ്ടര്‍ 400 രൂപയ്ക്ക്, ചിരഞ്ജീവി ഇന്‍ഷുറന്‍സ് തുക 25 ലക്ഷത്തില്‍ നിന്നും 50 ലക്ഷം, തൊഴിലുറപ്പ് പദ്ധതി ഇന്ദിരാഗാന്ധി അര്‍ബന്‍ എംപ്ലോയ്‌മെന്റ് പദ്ധതി തുടങ്ങിയവയുടെ തൊഴില്‍ ദിനങ്ങള്‍ 150 ദിവസം ആയി ഉയര്‍ത്തും തുടങ്ങിയ ജനക്ഷേമത്തെ മുന്‍നിര്‍ത്തി ഉണ്ടാക്കിയ പ്രകടനപത്രികയാണ് പുറത്തിറക്കിയിരിക്കുന്നത്.
പാര്‍ട്ടിയുടെ സംസ്ഥാന ഓഫീസില്‍ കോണ്‍ഗ്രസ് അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖാര്‍ഗെ, മുഖ്യമന്ത്രി അശോക് ഗെഹ്ലോട്ട് തുടങ്ങി പ്രമുഖരും പ്രകടനപത്രിക പുറത്തിക്കുന്നന്ന ചടങ്ങില്‍ സന്നിഹിതരായിരുന്നു.