National
തെലങ്കാനയില്‍ വന്‍ വാഗ്ദാനങ്ങളുമായി കോണ്‍ഗ്രസിന്റെ പ്രകടന പത്രിക
പെണ്‍കുട്ടികളുടെ വിവാഹത്തിന് 10 ഗ്രാം സ്വര്‍ണവും 1 ലക്ഷം രൂപയും ധനസഹായം, രണ്ടു ലക്ഷം രൂപയുടെ കാര്‍ഷിക വായ്പകള്‍ എഴുതി തള്ളും

ഹൈദരാബാദ്| തെലങ്കാനയില്‍ വന്‍ വാഗ്ദാനങ്ങളുമായി കോണ്‍ഗ്രസിന്റെ പ്രകടന പത്രിക. പെണ്‍കുട്ടികളുടെ വിവാഹത്തിന് 10 ഗ്രാം സ്വര്‍ണവും 1 ലക്ഷം രൂപയും ധനസഹായം, ന്യൂനപക്ഷ വിഭാഗങ്ങളില്‍ നിന്നുളള പെണ്‍കുട്ടികള്‍ക്ക് 1.60 ലക്ഷം ധനസഹായം, രണ്ടു ലക്ഷം രൂപയുടെ കാര്‍ഷിക വായ്പകള്‍ എഴുതി തള്ളും. മൂന്നു ലക്ഷം രൂപവരെ കര്‍ഷകര്‍ക്ക് പലിശ രഹിത വായ്പ, തെലങ്കാന സമരത്തിലെ രക്തസാക്ഷികളുടെ കുടുംബത്തിന് പ്രതിമാസം 25000 രൂപ പെന്‍ഷനും കുടുംബത്തിലെ ഒരാള്‍ക്ക് സര്‍ക്കാര്‍ ജോലിയും നല്‍കും തുടങ്ങി നിരവധി പ്രഖ്യാപനങ്ങളാണ് പ്രകടന പത്രികയിലുള്ളത്.
പിന്നാക്ക വിഭാഗ സംവരണം ജാതി സെന്‍സസിന് ശേഷം ഉയര്‍ത്തും. അങ്കണവാടി അധ്യാപകരുടെ വേതനം 18,000 രൂപയാക്കി ഉയര്‍ത്തും, ഓട്ടോറിക്ഷ തൊഴിലാളികള്‍ക്ക് 12,000 രൂപ പ്രതിവര്‍ഷ ധനസഹായം, 18 വയസിനു മുകളിലുള്ള വിദ്യാര്‍ഥിനികള്‍ക്ക് ഇലക്ട്രിക് സ്‌കൂട്ടര്‍, മാധ്യമ പ്രവര്‍ത്തകര്‍ മരിച്ചാല്‍ ആശ്രിതര്‍ക്ക് 5 ലക്ഷം രൂപയുടെ ധനസഹായം, അംഗ പരിമിതരുടെ പ്രതിമാസ പെന്‍ഷന്‍ 6000 രൂപയാക്കി ഉയര്‍ത്തും തുടങ്ങി പ്രഖ്യാപനങ്ങളും വാഗ്ദാനങ്ങളില്‍പ്പെടുന്നു. നവംബര്‍ 30 നാണ് സംസ്ഥാനത്ത് നിയമസഭാ തെരഞ്ഞെടുപ്പ് നടക്കുന്നത്.