Connect with us

National

ജമ്മു കശ്മീരില്‍ കോണ്‍ഗ്രസ്-നാഷണല്‍ കോണ്‍ഫറന്‍സ് സഖ്യം അധികാരത്തിലേക്ക്; സര്‍ക്കാറിനെ നയിക്കാന്‍ ഒമര്‍ അബ്ദുള്ള

ഒരു നിയോജക മണ്ഡലത്തില്‍ ആംആദ്മി പാര്‍ട്ടി വിജയിച്ചു

Published

|

Last Updated

ന്യൂഡല്‍ഹി |  ജമ്മു കശ്മീരില്‍ വോട്ടെണ്ണല്‍ പുരോഗമിക്കവെ കോണ്‍ഗ്രസ്-നാഷണല്‍ കോണ്‍ഫറന്‍സ് സഖ്യം അധികാരത്തിലേക്ക്. വ്യക്തമായ ഭൂരിപക്ഷത്തിലേക്ക് നീങ്ങുകയാണ് സഖ്യം. ഒമര്‍ അബ്ദുള്ള തന്നെ സര്‍ക്കാറിനെ നയിച്ചേക്കുമെന്ന സൂചനകളാണ് പുറത്തുവരുന്നത്. നാഷണല്‍ കോണ്‍ഫറന്‍സ് വൈസ് പ്രസിഡന്റ് ഒമര്‍ അബ്ദുള്ള ബുദ്ഗാം മണ്ഡലത്തില്‍ നിന്നും തിളക്കമാര്‍ന്ന വിജയം നേടി. പിഡിപിയുടെ സെയ്ദ് മുന്ദാസിര്‍ മെഹ്ദിയെ 18000 വോട്ടിനാണ് ഒമര്‍ തറ പറ്റിച്ചത്.
ഇന്ത്യ സഖ്യത്തിന്റെ മുന്നേറ്റം ആഘോഷിച്ച് നാഷണല്‍ കോണ്‍ഫറന്‍സ് പ്രവര്‍ത്തകര്‍ പാട്ടുപാടിയും നൃത്തം ചെയതും ശ്രീനഗറില്‍ ആഹ്ലാദം പങ്കുവെച്ചു

ബിജെപിയുടെ ലീഡ് ജമ്മു മേഖലയില്‍ മാത്രം ഒതുങ്ങി.മെഹ്ബൂബ മുഫ്തിയുടെ പിഡിപി രണ്ടു സീറ്റില്‍ ഒതുങ്ങി. കശ്മീരില്‍ മത്സരിച്ച രണ്ടിടത്തും ഒമര്‍ അബ്ദുല്ല മുന്നേറുകയാണ്. അതേ സമയം മെഹബൂബ മുഫ്തിയുടെ മകള്‍ ഇല്‍തിജ പരാജയം ഏറ്റുവാങ്ങി. കുല്‍ഗാമയില്‍ സിപിഎം നേതാവ് തരിഗാമി മുന്നിലാണ്.

ഒരു നിയോജക മണ്ഡലത്തില്‍ ആംആദ്മി പാര്‍ട്ടി വിജയിച്ചു. ദോദ മണ്ഡലത്തിലാണ് ആംആദ്മി പാര്‍ട്ടി സ്ഥാനാര്‍ത്ഥി മെഹ്റാജ് മാലിക്കാണ് വിജയിച്ചത്. ബിജെപിയുടെ ഗജയ് സിങ് റാണയെയാണ് മെഹ്റാജ് മാലിക്ക് പരാജയപ്പെടുത്തിയത്.


  -->