Kannur
കോണ്‍ഗ്രസ്സ് ഓഫീസ് ആക്രമണം; യുവാവ് അറസ്റ്റില്‍
കനാല്‍ക്കര സ്വദേശി വിപിന്‍ രാജാണ് കണ്ണൂര്‍ പിണറായി കനാല്‍ക്കരയിലെ ആക്രമണ സംഭവത്തില്‍ അറസ്റ്റിലായത്.
കണ്ണൂര്‍ | കോണ്‍ഗ്രസ്സ് ഓഫീസ് ആക്രമിച്ച കേസില്‍ യുവാവ് അറസ്റ്റില്‍. കനാല്‍ക്കര സ്വദേശി വിപിന്‍ രാജാണ് കണ്ണൂര്‍ പിണറായി കനാല്‍ക്കരയിലെ ആക്രമണ സംഭവത്തില്‍ അറസ്റ്റിലായത്. സി പി എം അനുഭാവിയാണ് വിപിന്‍ രാജെന്നാണ് പോലീസ് പറയുന്നു.
ഓഫീസ് കെട്ടിത്തിന്റെ ജനല്‍ ചില്ലുകള്‍ തകര്‍ക്കുകയും വാതിലിന് തീയിടുകയും ചെയ്തിരുന്നു. ഇന്നലെ രാവിലെയാണ് ജനല്‍ ചില്ലുകള്‍ തകര്‍ത്ത നിലയില്‍ കണ്ടത്. സി സി ടി വി കണക്ഷന്‍ വിച്ഛേദിച്ച ശേഷമായിരുന്നു ആക്രമണം.
കെ പി സി സി അധ്യക്ഷന്‍ കെ സുധാകരന്‍ ഉദ്ഘാടനം ചെയ്ത ഓഫീസ് ആണ് ആക്രമണത്തിന് വിധേയമായത്.
---- facebook comment plugin here -----