Connect with us

National

കോണ്‍ഗ്രസിന്റെ പാര്‍ലമെന്ററി പാര്‍ട്ടിയോഗം ഇന്ന്

രാഹുല്‍ ഗാന്ധിയെ പ്രതിപക്ഷ നേതാവായി പ്രഖ്യാപിച്ചേക്കും

Published

|

Last Updated

ന്യൂഡല്‍ഹി| ലോക്‌സഭ തിഞ്ഞെടുപ്പിന് പിന്നാലെ കോണ്‍ഗ്രസിന്റെ പാര്‍ലമെന്ററി പാര്‍ട്ടിയോഗം ഇന്ന് ചേരും. തിരഞ്ഞെടുപ്പ് ഫലം അവലോകനം ചെയ്യാനായി കോണ്‍ഗ്രസ് പ്രവര്‍ത്തകസമിതി യോഗവും ഇന്ന് നടക്കും. രാഹുല്‍ ഗാന്ധിയെ ഇന്ന് പ്രതിപക്ഷ നേതാവായി പ്രഖ്യാപിച്ചേക്കും.

വൈകീട്ട് അഞ്ചരയ്ക്ക് പാര്‍ലമെന്റ് സെന്‍ട്രല്‍ ഹാളില്‍ ചേരുന്ന പാര്‍ലമെന്ററി പാര്‍ട്ടി യോഗത്തിലായിരിക്കും രാഹുല്‍ ഗാന്ധിയെ ലോക്‌സഭ പ്രതിപക്ഷ നേതാവായി പ്രഖ്യാപിക്കുക. പാര്‍ലമെന്ററി പാര്‍ട്ടി ചെയര്‍പേഴ്‌സണ്‍ ആയി സോണിയ ഗാന്ധി തുടരാനാണ് സാധ്യത.

പത്ത് വര്‍ഷത്തിനുശേഷമാണ് ലോക്‌സഭയില്‍ പ്രതിപക്ഷ നേതാവിന്റെ സ്ഥാനത്തേക്ക് കോണ്‍ഗ്രസ് വീണ്ടും എത്തുന്നത്. ഒരു പാര്‍ട്ടിക്കും 10 ശതമാനം സീറ്റുകള്‍ നേടാനാകാത്തതിനാല്‍ 2014 മുതല്‍ ലോക്‌സഭയില്‍ പ്രതിപക്ഷ നേതാവിന്റെ സ്ഥാനം ഒഴിഞ്ഞുകിടക്കുകയായിരുന്നു. 52ല്‍ നിന്ന് 101 സീറ്റുകളിലേക്ക് കോണ്‍ഗ്രസ് എത്തിയത്.

 

 

 

Latest