Connect with us

aicc president election

കോണ്‍ഗ്രസ് അധ്യക്ഷ: ചര്‍ച്ചകള്‍ക്കായി എ കെ ആന്റണി ഡല്‍ഹിയിലേക്ക്

ഗെഹ്ലോട്ടെങ്കില്‍ എതിരാളിയായി ഉണ്ടാകുമെന്ന് സച്ചിന്‍ പൈലറ്റ്; രണ്ട് സെറ്റ് പത്രിക വാങ്ങി പവന്‍ കുമാര്‍ ബെന്‍സല്‍

Published

|

Last Updated

ന്യൂഡല്‍ഹി ‌ കോണ്‍ഗ്രസ് അധ്യക്ഷ സ്ഥാനാര്‍ഥിയെ കണ്ടെത്താനുള്ള പ്രതിസന്ധി തുടരുന്നതിനിടെ ചര്‍ച്ചകള്‍ക്ക് നേതൃത്വം നല്‍കാനായി മുതിര്‍ന്ന നേതാവ് എ കെ ആന്റണി ഡല്‍ഹിയിലേക്ക് തിരിച്ചു. ഡല്‍ഹിയിലെത്തുന്ന ആന്റണി ആദ്യം പാര്‍ട്ടി അധ്യക്ഷ സോണിയാ ഗാന്ധിയെ കാണും. സോണിയാ ഗാന്ധി വിളിപ്പിച്ചതിന്റെ അടിസ്ഥാനത്തിലാണ് ആന്റണി ഡല്‍ഹിക്കെത്തുന്നത്.

രാജസ്ഥാനില്‍ പാര്‍ട്ടിയില്‍ വിഭാഗീയതക്ക് നേതൃത്വം നല്‍കുന്ന അശോക് ഗെഹ്ലോട്ടിനെ സ്ഥാനാര്‍ഥിയാക്കേണ്ടെന്ന നിലപാടിലേക്ക് ഹൈക്കമാന്‍ഡ് എത്തിയതായാണ് അറിവ്. എന്നാല്‍ മത്സരിക്കാന്‍ താത്പര്യമുണ്ടെന്ന് ഗെഹ്ലോട്ട് നേതൃത്വത്തെ അറിയിച്ചിട്ടുണ്ട്. എന്നാല്‍ ഗെഹ്ലോട്ടിനെ മത്സരിപ്പിക്കരുതെന്ന് സച്ചിന്‍ പൈലറ്റ് ആവശ്യപ്പെട്ട് കഴിഞ്ഞു. ഗെഹ്ലോട്ട് മത്സരിച്ചാല്‍ എതിര്‍ സ്ഥാനാര്‍ഥിയായി രംഗത്തിറങ്ങാനാണ് സച്ചിന്‍ പൈലറ്റിന്റെ തീരുമാനം. പാര്‍ട്ടി അധ്യക്ഷനെ സംബന്ധിച്ചും രാജസ്ഥാനിലെ നിലവിലെ സാഹചര്യത്തെക്കുറിച്ചും സോണിയാ ഗാന്ധിയെ അറിയിക്കാനായി സച്ചിന്‍ പൈലറ്റ് ഇന്ന് വൈകിട്ട് ഡല്‍ഹിയിലെത്തും. സോണിയക്ക് പുറമെ എ കെ ആന്റണിയുമായും അദ്ദേഹം ചര്‍ച്ച നടത്തും.

പാര്‍ട്ടി അധ്യക്ഷ തിരഞ്ഞെടുപ്പിന് പത്രിക സമര്‍പ്പിക്കാന്‍ രണ്ട് ദിവസം മാത്രമാണ് ഇനി ബാക്കിയുള്ളത്. ഇതിനിടെ മുതിര്‍ന്ന നേതാവ് പവന്‍ കുമാര്‍ ബെന്‍സല്‍ രണ്ട് സെറ്റ് പത്രിക വാങ്ങിയിട്ടുണ്ട്. നെഹ്‌റു കുടുംബത്തിന്റെ വിശ്വസ്താനയ ബെന്‍സല്‍ സ്ഥാനാര്‍ഥിയായേക്കുമെന്ന അഭ്യൂഹം ശക്തമാണ്. ഹൈക്കമാന്‍ഡിലെ ചില അംഗങ്ങളുടെ പിന്തുണയോടെയാണ് ബെന്‍സല്‍ മത്സരിക്കാന്‍ ഇറങ്ങുന്നതെന്നാണ് വിവരം. അതിനിടെ മത്സര രംഗത്തുണ്ടാകുമെന്ന് നേരത്തെ അറിയിച്ച ശശി തരൂര്‍ ഇതിനുള്ള അണിയറ നീക്കങ്ങളും ആരംഭിച്ചിട്ടുണ്ട്.

 

 

Latest