Connect with us

Kerala

കോൺഗ്രസ് അധ്യക്ഷ തിരഞ്ഞെടുപ്പ്; മല്ലികാർജുൻ ഖാർഗെയെ പിന്തുണച്ച് വി ഡി സതീശൻ

ദളിത് വിഭാഗത്തില്‍പ്പെട്ട ഒരാള്‍ പാർട്ടി അധ്യക്ഷനാകുന്നതിൽ അഭിമാനമുണ്ടെന്നും സതീശൻ

Published

|

Last Updated

കൊച്ചി |കോണ്‍ഗ്രസ് പ്രസിഡന്റ് തിരഞ്ഞെടുപ്പില്‍ മല്ലികാര്‍ജുന ഖാര്‍ഗെയെ പിന്തുണച്ച് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ. ദളിത് വിഭാഗത്തില്‍പ്പെട്ട ഒരാള്‍ പാർട്ടി അധ്യക്ഷനാകുന്നതിൽ അഭിമാനമുണ്ടെന്ന് അദ്ദേഹം പറഞ്ഞു. ഖാര്‍ഗെയുടെ വിജയത്തിനായി പ്രവര്‍ത്തിക്കുമെന്നും സതീശന്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.

മുതിര്‍ന്ന നേതാക്കളെല്ലാം കൂടിയാലോചിച്ചാണ് ഖാർഗെയെ സ്ഥാനാര്‍ഥിയായി പ്രഖ്യാപിച്ചത്. നേതൃത്വത്തിലേക്ക് വരുന്ന അനുഭവസമ്പത്തുള്ള നേതാവാണ് അദ്ദേഹമെന്നും പ്രായം ഒരു ഘടകമല്ലെന്നും വി ഡി സതീശൻ പറഞ്ഞു.

ശശി തരൂര്‍ മത്സരിക്കുന്നതില്‍ തെറ്റില്ലെന്നും സതീശന്‍ കൂട്ടിചേര്‍ത്തു. യോഗ്യതയുള്ള ആര്‍ക്കും തെരഞ്ഞെടുപ്പില്‍ മത്സരിക്കാമെന്നാണ് കോണ്‍ഗ്രസ് നിലപാട്. പാര്‍ട്ടി അധ്യക്ഷ സ്ഥാനത്തേക്കുള്ള മത്സരം ജനാധിപത്യത്തിന്റെ മനോഹാരിതയാണ് കാണിക്കുന്നത്. ജനാധിപത്യ പാര്‍ട്ടിയാണ് കോണ്‍ഗ്രസ്. സി.പി.എമ്മിലോ ബി.ജെ.പിയിലോ മത്സരം നടക്കാറുണ്ടോ? എന്നും അദ്ദേഹം ചോദിച്ചു.