Connect with us

aicc president election

കോണ്‍ഗ്രസ് പ്രസിഡന്‍റ്; കേരള ഘടകം സ്ഥാനാര്‍ഥികളെ മുന്നോട്ടുവെച്ചിട്ടില്ല- ചെന്നിത്തല

ആര് മത്സരിച്ചാലും നെഹ്‌റു കുടുംബം പിന്തുണക്കുന്നവരോടൊപ്പം: കെ മുരളീധരന്‍

Published

|

Last Updated

ആലപ്പുഴ |  കോണ്‍ഗ്രസ് അധ്യക്ഷ സ്ഥാനത്തേക്ക് ശശി തരൂര്‍
മത്സരിച്ചേക്കുമെന്ന അഭ്യൂഹം ശക്തമായിരിക്കെ പ്രതികരണവുമായി രമേശ് ചെന്നിത്തലയും കെ മുരളീധരനും. നെഹറു കുടുംബത്തിന്റെ പിന്തുണയുള്ള ഔദ്യോഗിക സ്ഥാനാര്‍ഥിയായി അശോക് ഗെലോട്ട് എത്തിയേക്കുമെന്ന റിപ്പോര്‍ട്ടുകള്‍ക്കിടിയൊണ് ഇരുവരും തരൂരിനെ പരോക്ഷമായി തള്ളുന്ന തരത്തില്‍ പ്രതികരിച്ചത്.

രാഹുല്‍ ഗാന്ധി തന്നെ അധ്യക്ഷനാകണമെന്നാണ് ആഗ്രഹമെന്ന് കെ മുരളീധരന്‍ പറഞ്ഞു. കേരള ഘടകത്തിന്റെ പിന്തുണ നെഹ്റു കുടുംബത്തിനാണ്. ആര് മത്സരിച്ചാലും നെഹ്റു കുടുംബത്തിന്റെ പിന്തുണയുള്ളവരാണ് അധ്യക്ഷനാവുക. അന്തിമ പട്ടിക 30ന് വരും. നിലപാട് അന്ന് കൂടുതല്‍ വ്യക്തമാക്കുമെന്നും മുരളീധരന്‍ മാധ്യമങ്ങളോട് അറിയിച്ചു. നെഹ്റു കുടുംബാംഗം എത്തിയതിനാലാണ് ഭാരത് ജോഡോ യാത്രയില്‍ ഇത്രയധികം ആളുകളെത്തുന്നത്. ല്ലെങ്കില്‍ ആരെത്തുമെന്നും അദ്ദേഹം ചോദിച്ചു.

എന്നാല്‍ രാഹുല്‍ ഗാന്ധി മത്സരിക്കണമെന്നാണ് വ്യക്തിപരമായ അഭിപ്രായമെന്ന് രമേശ് ചെന്നിത്തല പറഞ്ഞു. അധ്യക്ഷസ്ഥാനത്തേക്ക് കേരള ഘടകം സ്ഥാനാര്‍ത്ഥികളെ മുന്നോട്ടുവെച്ചിട്ടില്ല. കേരളത്തില്‍ നിന്നുള്ള നേതാവ് മത്സരിച്ചാല്‍ സാഹചര്യം വിലയിരുത്തി പിന്തുണ നല്‍കുന്ന കാര്യം പരിഗണിക്കുമെന്നും ചെന്നിത്തല കൂട്ടിച്ചേര്‍ത്തു.

അതിനിടെ കോണ്‍ഗ്രസ് അധ്യക്ഷ സ്ഥാനത്തേക്ക് മത്സരിക്കുമെന്ന് ശശി തരൂര്‍ എം ി ട്വീറ്റിലൂടെ സൂചന നല്‍കി. പാര്‍ട്ടിയില്‍ ക്രിയാത്മകമായ പരിഷ്‌കാരങ്ങള്‍ ആവശ്യപ്പെട്ട് ഒരു കൂട്ടം പ്രവര്‍ത്തകര്‍ സ്ഥാനാര്‍ഥികള്‍ക്ക് നല്‍കുന്ന നിവേദനം പങ്കുവച്ചാണ് ട്വീറ്റ് ചെയ്തിരിക്കുന്നത്. കോണ്‍ഗ്രസിലെ ഒരു വിഭാഗം അംഗങ്ങള്‍ പ്രചരിപ്പിക്കുന്ന നിവേദനത്തെ സ്വാഗതം ചെയ്യുന്നുവെന്നും നിവേദനം അംഗീകരിക്കുന്നതിലും മുന്നോട്ട് പോകുന്നതിലും സന്തോഷമുണ്ടെന്നും ശശി തരൂര്‍ ട്വിറ്ററില്‍ കുറിച്ചു.

 

 

Latest