Connect with us

National

കോണ്‍ഗ്രസ് അധ്യക്ഷ സ്ഥാനം; ദിഗ്വിജയ സിംഗും മത്സരിച്ചേക്കും

ഈ മാസം 30ന് അദ്ദേഹം നാമനിര്‍ദ്ദേശ പത്രിക നല്‍കുമെന്നാണ് അറിയുന്നത്.

Published

|

Last Updated

ന്യൂഡല്‍ഹി |  കോണ്‍ഗ്രസ് അധ്യക്ഷസ്ഥാനം സംബന്ധിച്ച് അനിശ്ചിതത്വം തുടരവെ മുതിര്‍ന്ന നേതാവ് ദിഗ്വിജയ സിംഗും മത്സരത്തിനെന്ന് റിപ്പോര്‍ട്ടുകള്‍. ഈ മാസം 30ന് അദ്ദേഹം നാമനിര്‍ദ്ദേശ പത്രിക നല്‍കുമെന്നാണ് അറിയുന്നത്. അശോക് ഗെലോട്ടിന്റെ കാര്യത്തില്‍ പാര്‍ട്ടി പുനര്‍വിചിന്തനത്തിലായ സാഹചര്യത്തിലാണ് ദിഗ്വിജയ് സിംഗ്, മല്ലികാര്‍ജുന്‍ ഖാര്‍ഗെ, കെ സി വേണുഗോപാല്‍ എന്നിവരുടെ പേരുകള്‍ ഉയര്‍ന്നു കേള്‍ക്കുന്നത്. ശശി തരൂര്‍ അധ്യക്ഷസ്ഥാനത്തേക്ക് മത്സരിക്കുന്നുണ്ട്.

ഗെലോട്ടിന്റെ ഭാഗത്ത് നിന്ന് അപ്രതീക്ഷിതമായുണ്ടായ വിമത നീക്കം ഗാന്ധി കുടുബത്തിന്റെ അതൃപ്തിക്ക് കാരണമായിട്ടുണ്ട്. ഗെലോട്ടുമായുള്ള ചര്‍ച്ചകള്‍ക്ക് വിരാമമിട്ടിട്ടില്ലെങ്കിലും മറ്റ് സാധ്യതകള്‍ കൂടി ഹൈക്കമാന്‍ഡ് പരിശോധിച്ചുവരികയാണ്. വിഷയത്തില്‍ ഇടക്കാല അധ്യക്ഷ സോണിയാ ഗാന്ധിയുമായി എ കെ ആന്റണി കൂടിക്കാഴ്ച നടത്തിയേക്കും.എന്നാല്‍ ഗെലോട്ടിനെ കാണാന്‍ സോണിയാ ഗാന്ധി തയ്യാറാകുമോ എന്ന കാര്യത്തില്‍ വ്യക്തതയില്ല. യാത്രയ്ക്ക് മുന്നോടിയായി ഗെലോട്ട് സംസ്ഥാനത്തെ മന്ത്രിമാരുമായി കൂടിക്കാഴ്ച നടത്തിയിരുന്നു. കമല്‍നാഥ്, അംബിക സോണി എന്നിവര്‍ നേരത്തെ ഗെലോട്ടുമായി സംസാരിച്ചിരുന്നു. ഇതും ഗെലോട്ടിനെ അധ്യക്ഷ സ്ഥാനത്ത് നിന്ന് പൂര്‍ണമായും തള്ളിയിട്ടില്ല എന്ന സൂചനയാണ് നല്‍കുന്നത്. അച്ചടക്ക നടപടിയെടുത്താല്‍ തിരിച്ചടിയാകുമെന്ന് കണ്ട് അശോക് ഗെലോട്ടിന് ക്ലീന്‍ ചിറ്റാണ് എഐസിസി നിരീക്ഷകര്‍ നല്‍കിയത്.