Connect with us

aicc president election

കോണ്‍ഗ്രസ് അധ്യക്ഷന്‍: മത്സരിക്കുമെന്ന് ഔദ്യോഗികമായി അറിയിച്ച് ശശി തരൂര്‍

മത്സരിക്കുന്നത് പ്രവര്‍ത്തകര്‍ ആവശ്യപ്പെട്ടതിനാല്‍; ഗാന്ധി കുടുംബത്തിലെ മൂന്ന് നേതാക്കളുമായും ചര്‍ച്ച നടത്തി

Published

|

Last Updated

പാലക്കാട്|  കോണ്‍ഗ്രസ് അധ്യക്ഷ സ്ഥാനത്തേക്ക് മത്സരിക്കുമെന്ന് ഔദ്യോഗികമായി അറിയിച്ച് ശശി തരൂര്‍ എം പി. ഭൂരിഭാഗം പ്രവര്‍ത്തകരും ആവശ്യപ്പെട്ടതിന്റെ അടിസ്ഥാനത്തിലാണ് മത്സരിക്കുന്നതെന്നും ഉടന്‍ പത്രിക നല്‍കുമെന്നും തരൂര്‍ അറിയിച്ചു.

ഭാരത് ജോഡോ യാത്രക്കിടെ മത്സരിക്കുന്നത് സംബന്ധിച്ച് രാഹുല്‍ ഗാന്ധിയുമായി ചര്‍ച്ച നടത്തിയിരുന്നു. ഗാന്ധി കുടുംബത്തിലെ മറ്റ് നേതാക്കളുമായും ചര്‍ച്ച ചെയ്തു. ഭൂരിഭാഗം പ്രവര്‍ത്തകരും മത്സരിക്കണമെന്ന് ആവശ്യപ്പെട്ടിട്ടുണ്ട്. ഔദ്യോഗിക സ്ഥാനാര്‍ഥിയില്ലെന്ന് ഇവര്‍ പറഞ്ഞിട്ടുണ്ട്. താന്‍ മത്സരിക്കുന്നതില്‍ എതിര്‍പ്പില്ലെന്നാണ് ഗാന്ധി കുടുംബത്തിലെ മൂന്ന് നേതാക്കളും പറഞ്ഞതെന്നും തരൂര്‍ പറഞ്ഞു.

അധ്യക്ഷസ്ഥാനത്തേക്ക് ആര്‍ക്കും മത്സരിക്കാം. അത് കോണ്‍ഗ്രസിന്റെ ജനാധിപത്യത്തിന്റെ തെളിവാണ്. കേരളത്തില്‍ നിന്നും തനിക്ക് പിന്തുണയുണ്ടാകും. സെപ്റ്റംബര്‍ 30ന് ശേഷം കൂടുതല്‍ പ്രതികരിക്കാമെന്നും തരൂര്‍ പറഞ്ഞു. രാജസ്ഥാനിലെ പ്രതിസന്ധി സംബന്ധിച്ച മാധ്യമ പ്രവര്‍ത്തകരുടെ ചോദ്യത്തിന് അദ്ദേഹം മറുപടി നല്‍കിയില്ല.

Latest