paliyekkara toll plaza
പാലിയേക്കര ടോള്‍പ്ലാസയില്‍ കോണ്‍ഗ്രസ് പ്രതിഷേധം: പ്രവര്‍ത്തകര്‍ ടോള്‍ പ്ലാസ തകര്‍ത്തു.
ടോള്‍ പ്ലാസയില്‍ തീവെട്ടിക്കൊള്ളയാണു നടക്കുന്നതെന്നാരോപിച്ചാണു പ്രതിഷേധം
കൊച്ചി | പാലിയേക്കര ടോള്‍ കമ്പനിയായ ജി ഐ പി എല്ലിന്റെ 125.21 കോടി രൂപയുടെ നിക്ഷേപം ഇ ഡി മരവിപ്പിച്ചതിനു പിന്നാലെ ടോള്‍പ്ലാസയില്‍ കോണ്‍ഗ്രസ് പ്രതിഷേധം. മുദ്രാവാക്യങ്ങളുമായി പ്രദേശം വളഞ്ഞ പ്രവര്‍ത്തകര്‍ ടോള്‍ പ്ലാസ തകര്‍ത്തു.
ടോള്‍ പ്ലാസയില്‍ തീവെട്ടിക്കൊള്ളയാണു നടക്കുന്നതെന്നാരോപിച്ചാണു പ്രവര്‍ത്തകര്‍ പ്രതിഷേധ വുമായെത്തിയത്. പല ടോള്‍ ഗേറ്റുകളും പ്രവര്‍ത്തകര്‍ പിഴുതു മാറ്റി. ജീവനക്കാരെ ബൂത്തു കളിലി രുത്താന്‍ അനുവദിക്കാതെ പുറത്തിറക്കുകയും ചെയ്തു.
ദശീയപാത നിര്‍മാണം പൂര്‍ത്തിയാകും മുമ്പേ ടോള്‍ പിരിവ് തുടങ്ങി നാഷണല്‍ ഹൈവേ അതോ റിറ്റി ഓഫ് ഇന്ത്യയെ പറ്റിച്ചെന്ന ആരോപണത്തിനു പിന്നാലെയാണു സാമ്പത്തിക ക്രമ ക്കേടിനെ തുടര്‍ന്നു പാലിയേക്കര ടോള്‍ പ്ലാസയില്‍ റെയ്ഡ് നടന്നത്. സി ബി ഐ രജിസ്റ്റര്‍ ചെയ്ത കേസിന്റെ തുടര്‍ച്ചയായാണ് ഇ ഡി അന്വേഷണം. ദേശീയപാതയുടെ നിര്‍മാണം പൂര്‍ത്തിയാകും മുമ്പേ ടോള്‍ പിരിവ് തുടങ്ങിയെന്നും പണം കമ്പനി മ്യൂച്ച്വല്‍ ഫണ്ടുകളില്‍ നിക്ഷേപി ക്കുകയാ ണെന്നുമായിരുന്നു ഇ ഡിയുടെ കണ്ടെത്തല്‍.