Kerala
അനന്തുവിന്റെ മരണത്തില്‍ അദാനി ഗ്രൂപ്പിനെതിരെ പ്രതിഷേധവുമായി കോണ്‍ഗ്രസ്
'വികസനം വരണം മനുഷ്യക്കുരുതി നടക്കില്ല' എന്ന മുദ്രാവാക്യം ഉയര്‍ത്തി വിഴിഞ്ഞം പോര്‍ട്ടിലേക്ക് പ്രതിഷേധ മാര്‍ച്ച്

തിരുവനന്തപുരം | തിരുവന്തപുരത്ത് വിഴിഞ്ഞം തുറമുഖത്തേക്ക് കൊണ്ടുപോയ ടിപ്പറില്‍ നിന്നും കല്ല് തെറിച്ചു വീണ്ബിഡിഎസ് വിദ്യാര്‍ത്ഥിയുടെ മരണത്തില്‍ അദാനി ഗ്രൂപ്പിനെതിരെ പ്രതിഷേധവുമായി കോണ്‍ഗ്രസ്.
നഷ്ടപരിഹാരം നല്‍കുന്നതില്‍ തീരുമാനമാകും വരെ പ്രതിഷേധം തുടരാനാണ് കോണ്‍ഗ്രസിന്റെ തീരുമാനം. അപകടം നടന്നത് തുറമുഖ പദ്ധതി പ്രദേശത്തിന് പുറത്തായതിനാല്‍ ഉത്തരവാദിത്തം ഏറ്റെടുക്കാനാകില്ലെന്നാണ് അദാനി ഗ്രൂപ്പിന്റെ വാദം.
അനന്തുവിന്റെ കുടുംബത്തിന് ഒരു കോടി രൂപ നല്‍കണമെന്ന് ജില്ലാ കളക്ടര്‍ വിളിച്ചു ചേര്‍ത്ത സര്‍വകക്ഷി യോഗത്തില്‍ കോണ്‍ഗ്രസ് ആവശ്യപ്പെട്ടു. എന്നാല്‍ അന്തിമ തീരുമാനം എടുക്കാതെ കഴിഞ്ഞ ദിവസത്തെ യോഗം പിരിഞ്ഞു. പിന്നാലെ യോഗം ബഹിഷ്‌കരിച്ച് ഇറങ്ങി പോയ കോണ്‍ഗ്രസ് പ്രതിഷേധ സമരങ്ങള്‍ നടത്താന്‍ തീരുമാനിച്ചു.
നാളെ അസംഘടിത തൊഴിലാളി കോണ്‍ഗ്രസിന്റെ നേതൃത്വത്തില്‍ ‘വികസനം വരണം മനുഷ്യക്കുരുതി നടക്കില്ല’ എന്ന മുദ്രാവാക്യം ഉയര്‍ത്തി വിഴിഞ്ഞം പോര്‍ട്ടിലേക്ക് പ്രതിഷേധ മാര്‍ച്ച് നടത്തും.