കോണ്‍ഗ്രസ് ചരിത്രത്തിലെ എണ്‍പത്തിയഞ്ചാമത്ത് പ്ലീനറി സമ്മേളനത്തിനാണ് നാളെ തുടക്കമാവും
ഛത്തീസ്ഗട്ടിലെ റായ്പൂരില്‍ ആരംഭിക്കുന്ന പ്ലീനറി സമ്മേളനം നിര്‍ണായകമായ രാഷ്ട്രീയ തീരുമാനങ്ങള്‍കൊണ്ടു ചരിത്രത്തില്‍ ഇടം നേടുമെന്നാണു വിലയിരുത്തപ്പെടുന്നത്.
ബി ജെ പി ഭരണത്തിന് അന്ത്യം കുറിക്കുന്നതിനുള്ള വിശാല മതേതര സംഖ്യം രൂപപ്പെടുത്തുന്നതിനുള്ള രാഷ്ട്രീയ തന്ത്രങ്ങള്‍ക്കും സമ്മേളനം രൂപം നല്‍കുമെന്നാണുകരുതുന്നത്. ലോക്‌സഭാ തെരഞ്ഞെടുപ്പിന് ഒരു വര്‍ഷം മാത്രം ബാക്കി നില്‍ക്കേ സമ്മേളനത്തിലെ തീരുമാനത്തിന് രാജ്യം വലിയ പ്രാധാന്യം കല്‍പ്പിക്കുന്നു. രാജീവ് ഗാന്ധി നടത്തിയ ഭാരത് ജോഡോ യാത്രയുടെ താല്‍പര്യങ്ങളെ രാഷ്ട്രീയ പ്രയോഗത്തില്‍ എത്തിക്കുക എന്ന ദൗത്യമാണ് പ്ലീനറി സമ്മേളനത്തിനുള്ളത്.
വീഡിയോ കാണാം
---- facebook comment plugin here -----