CONGRESS IN KERALA
കാലുവാരിയവര്‍ക്കെതിരെ നടപടിക്കൊരുങ്ങി കോണ്‍ഗ്രസ്; ചരിത്രത്തില്‍ ആദ്യമായി 97 പേര്‍ക്കെതിരെ നോട്ടീസ്
നേരത്തെ ഘടകകക്ഷികള്‍ അടക്കം മത്സരിച്ചിടത്ത് തോല്‍വി പരിശോധിക്കാന്‍ കെ പി സി സി തീരുമാനിച്ചിരുന്നു
തിരുവനന്തപുരം | തിരഞ്ഞെടുപ്പില്‍ മുന്നണി സ്ഥാനാര്‍ഥികളെ തോല്‍പ്പിക്കാന്‍ ശ്രമിച്ചവര്‍ക്കെതിരെ നടപടിക്കൊരുങ്ങി കെ പി സി സി. ഇതിന്റെ ആദ്യ പടിയായി 97 പേര്‍ക്ക് കാരണം കാണിക്കല്‍ നോട്ടീസ് നല്‍കി. കെ പി സി സി അധ്യക്ഷന്‍ കെ സുധാകരനാണ് നോട്ടീസ് നല്‍കിയത്. 58 പേരെക്കെതിരെ പ്രത്യേകം അന്വേഷണം നടക്കുകയാണെന്നും കെ പി സി സി വൃത്തങ്ങള്‍ വ്യക്തമാക്കി. ആദ്യമായാണ് കെ പി സി സി ഇത്രയധികം പേര്‍ക്ക് നോട്ടീസ് നല്‍കുന്നത്.
നിയമസഭാ തിരഞ്ഞെടുപ്പ് പരാജയം പരിശോധിച്ച അന്വേഷണ സമിതികളുടെ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് അച്ചടക്ക നടപടിക്ക് ഒരുങ്ങുന്നത്. നോട്ടീസ് നല്‍കിയവരുടെ പേര് പുറത്ത് വിട്ടിട്ടില്ല.
നേരത്തെ ഘടകകക്ഷികള്‍ അടക്കം മത്സരിച്ചിടത്ത് തോല്‍വി പരിശോധിക്കാന്‍ കെ പി സി സി തീരുമാനിച്ചിരുന്നു. കോണ്‍ഗ്രസ് സ്ഥാനാര്‍ഥികള്‍ മത്സരിച്ച കായംകുളം, അടൂര്‍, പീരുമേട്, തൃശ്ശൂര്‍, ബാലുശ്ശേരി എന്നിവിടങ്ങളിലും ഘടകകക്ഷികള്‍ മത്സരിച്ച ചവറ, കുന്നത്തൂര്‍, ഇടുക്കി, അഴീക്കോട് മണ്ഡലങ്ങളിലും തോല്‍വി പരിശോധിക്കാന്‍ മുന്‍ എം എല്‍ എ മോഹന്‍ കുമാറിന്റെ നേതൃത്വത്തില്‍ സമിതി രൂപീകരിച്ചിരുന്നു.