National
പഞ്ചാബ് സര്‍ക്കാര്‍ വീഴുമെന്ന സൂചനകള്‍ ആവര്‍ത്തിച്ച് കോണ്‍ഗ്രസ്
സര്‍ക്കാര്‍ തകര്‍ന്നാല്‍ ബി ജെ പിയായിരിക്കും കാരണമെന്ന് കോണ്‍ഗ്രസ് ആരോപിച്ചു

ചണ്ഡീഗഢ് | പഞ്ചാബില്‍ എ എ പി സര്‍ക്കാര്‍ വീഴുകയാണെങ്കില്‍ കോണ്‍ഗ്രസ് ഉത്തരവാദിയായിരിക്കില്ലെന്ന് പ്രതിപക്ഷ നേതാവ് പ്രതാബ്സിങ് പറഞ്ഞു. സര്‍ക്കാര്‍ തകര്‍ന്നാല്‍ ബി ജെ പിയായിരിക്കും കാരണമെന്നും അദ്ദേഹം ആരോപിച്ചു.
ആം ആദ്മിയുടെ 32 എം എല്‍ എമാരുമായി ഇപ്പോഴും കോണ്‍ഗ്രസ് ബന്ധം തുടരുന്നുണ്ട്. ബാക്കിയുള്ള എം എല്‍ എമാരുമായി ബി ജെ പി ബന്ധം പുലര്‍ത്താന്‍ സാധ്യതയുണ്ടെന്നും അതുവഴി ഭഗവത് സിങിന്റെ സര്‍ക്കാര്‍ വീഴാന്‍ പോവുകയാണെന്നും അദ്ദേഹം ആരോപിച്ചു.
പഞ്ചാബില്‍ എ എ പി സര്‍ക്കാര്‍ അഞ്ച് വര്‍ഷം പൂര്‍ത്തിയാക്കണമെന്നാണ് കോണ്‍ഗ്രസിന്റെ ആഗ്രഹം. എങ്കില്‍ മാത്രമെ എങ്ങനത്തെ സര്‍ക്കാറിനെയാണ് തങ്ങള്‍ വോട്ട് ചെയ്ത് വിജയിപ്പിച്ചതെന്ന് ജനങ്ങള്‍ മനസ്സിലാക്കുകയുള്ളൂ എന്നും അദ്ദേഹം കൂട്ടിചേര്‍ത്തു.
ഡല്‍ഹി നിയമസഭ തിരഞ്ഞെടുപ്പില്‍ എ എ പി നേരിട്ട കനത്ത തോല്‍വിക്കു ശേഷമാണ് പഞ്ചാബ് സര്‍ക്കാര്‍ വീഴാന്‍ പോവുകയാണെന്ന നിലയില്‍ കോണ്‍ഗ്രസ് പ്രതികരിക്കുന്നത്.