Indian National Congress
കോണ്‍ഗ്രസ് പ്രവര്‍ത്തക സമിതിയില്‍ സ്ഥിരം അംഗങ്ങള്‍ മാത്രം മതിയെന്ന നിര്‍ദ്ദേശം തള്ളി; യോഗം പതിനാറിന്
നിയമസഭാ തിരഞ്ഞെടുപ്പുകളും രാജ്യത്തെ രാഷ്ട്രീയ സാഹചര്യങ്ങളും ചര്‍ച്ചയാകും
ന്യൂഡല്‍ഹി | കോണ്‍ഗ്രസ് പ്രവര്‍ത്തക സമിതി യോഗം സ്ഥിരം സമിതി അംഗങ്ങളുടേത് മാത്രമാക്കി ചുരുക്കണമെന്ന ആവശ്യം ഹൈക്കമാന്‍ഡ് തള്ളി. ഗുലാം നബി ആസാദായിരുന്നു നിര്‍ദ്ദേശം മുന്നോട്ട് വെച്ചത്. പതിവ് പോലെ ഇനിയുള്ള പ്രവര്‍ത്തക സമിതി യോഗങ്ങളിലും പ്രത്യേക ക്ഷണിതാക്കളും സ്ഥിരം ക്ഷണിതാക്കളും പങ്കെടുക്കും.
അതേസമയം, കോണ്‍ഗ്രസ് പ്രവര്‍ത്തകസമിതി യോഗം ഒക്ടോബര്‍ 16 ശനിയാഴ്ച നടക്കും. നിയമസഭാ തിരഞ്ഞെടുപ്പുകളും രാജ്യത്തെ രാഷ്ട്രീയ സാഹചര്യങ്ങളും ചര്‍ച്ചയാകും. ചത്തീസ്ഗഢിലെയും പഞ്ചാബിലെയും നേതൃ പ്രതിസന്ധിയും ചര്‍ച്ചയാകുമെന്നും സൂചനയുണ്ട്.
പാര്‍ട്ടിക്ക് സ്ഥിരം പ്രസിഡന്റ് വേണം എന്ന ആവശ്യം ജി-23 നേതാക്കള്‍ യോഗത്തിലും ഉന്നയിച്ചേക്കും. നേരത്തെ കബില്‍ സിബല്‍ നേതൃത്വത്തിനെതിരെ പരസ്യമായി രംഗത്തെത്തിയിരുന്നു.