Connect with us

From the print

ഫലമറിയും മുമ്പേ വിജയഗാനവുമായി കോണ്‍ഗ്രസ്സ്

എറണാകുളം ജില്ലാ കോണ്‍ഗ്രസ്സ് കമ്മിറ്റിയാണ് സംസ്ഥാനത്തെ എല്ലാ യു ഡി എഫ് പ്രവര്‍ത്തകര്‍ക്കും ഉപയോഗിക്കാന്‍ കഴിയാവുന്ന തരത്തിൽ വിജയഗാനം പുറത്തിറക്കിയിയത്

Published

|

Last Updated

കൊച്ചി | ലോക്സഭാ തിരഞ്ഞെടുപ്പിന്റെ ഫലം നാളെ വരാനിരിക്കെ വിജയഗാനം പുറത്തിറക്കി കോണ്‍ഗ്രസ്സ്. എറണാകുളം ജില്ലാ കോണ്‍ഗ്രസ്സ് കമ്മിറ്റിയാണ് സംസ്ഥാനത്തെ എല്ലാ യു ഡി എഫ് പ്രവര്‍ത്തകര്‍ക്കും ഉപയോഗിക്കാന്‍ കഴിയാവുന്ന തരത്തിൽ വിജയഗാനം പുറത്തിറക്കിയിയത്.
അടുത്തിടെ ഹിറ്റായ ആവേശം സിനിമയിലെ ‘ആഹാ അർമാദം ആര്‍പ്പും അർമാദം’ എന്ന പാട്ടിന്റെ ഈണത്തിലാണ് ഗാനം. അബ്ദുല്‍ ഖാദര്‍ കാക്കനാടിന്റെ വരികള്‍ നിജാസ് ഇടപ്പള്ളിയും ലിജി ഫ്രാന്‍സിസുമാണ് ആലപിച്ചിരിക്കുന്നത്.

മോദിയുടെ വ്യാജഗാരണ്ടി തോറ്റു, പാര്‍ലിമെന്റല്‍ കേരളത്തിനായി യു ഡി എഫ് എം പിമാര്‍ അണിനിരക്കും തുടങ്ങിയ വരികളുളള ഗാനത്തില്‍ എല്‍ ഡി എഫിനെ ശക്തമായി വിമര്‍ശിക്കുന്നുണ്ട്. ജയിച്ച യു ഡി എഫ് സ്ഥാനാർഥികള്‍ക്ക് പുറമെ രാഹുല്‍ ഗാന്ധിക്കും കെ സുധാകരനും വി ഡി സതീശനും രമേശ് ചെന്നിത്തലക്കും അഭിവാദ്യങ്ങളും പാട്ടിലൂടെ നേരുന്നുണ്ട്. കേരളത്തില്‍ യു ഡി എഫിന് സമ്പൂർണ വിജയമുണ്ടാകുമെന്ന എക്‌സിറ്റ് പോള്‍ സര്‍വേക്ക് പിന്നാലെയാണ് വിജയഗാനം പുറത്തിറങ്ങിയത്്.

Latest