Connect with us

Kerala

കോണ്‍ഗ്രസ് സ്‌ക്രീനിങ് കമ്മിറ്റി പട്ടികയായി ; അന്തിമ തീരുമാനം കേന്ദ്ര തിരഞ്ഞെടുപ്പ് സമിതിയുടേത്

15 സീറ്റുകളില്‍ സിറ്റിങ് എം പി മാര്‍

Published

|

Last Updated

തിരുവനന്തപുരം | ലോക്‌സഭ തിരഞ്ഞെടുപ്പില്‍ ഇടതുപക്ഷത്തിന്റെ സ്ഥാനാര്‍ഥി പട്ടിക പുറത്തു വന്നതിന് പിന്നാലെ കോണ്‍ഗ്രസ് സ്‌ക്രീനിങ് കമ്മിറ്റി പട്ടിക പൂര്‍ത്തിയായി. സ്‌ക്രീനിങ് കമ്മിറ്റി പട്ടികയില്‍ വയനാട്ടില്‍ രാഹുല്‍ ഗാന്ധി തന്നെ മത്സരിക്കട്ടെയെന്നാണ് തീരുമാനം. 15 സീറ്റുകളില്‍ സിറ്റിങ് എം പി മാര്‍ മത്സരത്തിനിറങ്ങും. കണ്ണൂരില്‍ കെ സുധാകരനെയും സ്‌ക്രീനിങ് കമ്മിറ്റി നിര്‍ദേശിച്ചു. ആലപ്പുഴ സീറ്റില്‍ ആര് മത്സരിക്കണമെന്ന് പിന്നീട് തീരുമാനിക്കും. സ്‌ക്രീനിങ് കമ്മിറ്റിയുടെ പട്ടികയില്‍ കേന്ദ്ര തിരഞ്ഞെടുപ്പ് സമിയായിരിക്കും അന്തിമ തീരുമാനമെടുക്കുക.

ആലപ്പുഴയില്‍ കെ സി വേണുഗോപാല്‍ മത്സരിക്കുമെന്ന് നേരത്തെ വാര്‍ത്തകള്‍ വന്നിരുന്നു. എന്നാല്‍ വയനാട്ടില്‍ രാഹുല്‍ ഗാന്ധി മത്സരിക്കുന്നില്ലെങ്കില്‍ കെ സി യുടെ പേരും പരിഗണനയിലുണ്ട്. അങ്ങനെ സംഭവിക്കുകയാണെങ്കില്‍ ആലപ്പുഴയില്‍ സാമുദായിക സന്തുലനം ഉറപ്പു വരുത്താന്‍ കഴിയുന്നയാളെ സ്ഥാനാര്‍ഥിയായി പ്രഖ്യാപിക്കേണ്ടി വരും.

സി പി ഐ ദേശീയ നേതാവ് ആനി രാജക്കെതിരെ രാഹുല്‍ ഗാന്ധി മത്സരിക്കുന്നതില്‍ ഇടതുപക്ഷം എതിര്‍പ്പ് പ്രകടിപ്പിച്ചിരുന്നു. ഇന്ത്യ മുന്നണിയിലെ പ്രമുഖര്‍ പരസ്പരം ഏറ്റ്മുട്ടുന്നത് മുന്നണിക്ക് ദോഷം ചെയ്യുമെന്നും അഭിപ്രായങ്ങള്‍ ഉയര്‍ന്നു. എന്നാല്‍ വയനാട്ടില്‍ രാഹുല്‍ ഗാന്ധി തന്നെ മത്സരിക്കണമെന്ന് ഹരീഷ് ചൗദരി അധ്യക്ഷനായ കേന്ദ്ര തിരഞ്ഞെടുപ്പ് സമിതിയില്‍ ഉയരുന്ന ആവശ്യം.

 

Latest