Kerala
ഫാസിസത്തിനെതിരായ പോരാട്ടം കോണ്‍ഗ്രസ്സ് പഠിപ്പിക്കേണ്ടെന്ന് പ്രകാശ് കാരാട്ട്
കേന്ദ്രം ഭരിക്കുന്നത് നവ ഫാസിസ്റ്റ് സ്വഭാവമുള്ള സര്‍ക്കാര്‍

കൊല്ലം | ഇന്ത്യയിലെ മറ്റ് സംസ്ഥാനങ്ങള്‍ക്ക് മാതൃകയാണ് പിണറായി സര്‍ക്കാര്‍ എന്നും ഫാസിസത്തിനെതിരായ പോരാട്ടത്തെക്കുറിച്ച് കോണ്‍ഗ്രസ്സ് നേതാക്കള്‍ തങ്ങളെ പഠിപ്പിക്കേണ്ടെന്നും സി പി എം പോളിറ്റ് ബ്യൂറോ കോ- ഓര്‍ഡിനേറ്റര്‍ പ്രകാശ് കാരാട്ട്. കൊല്ലത്ത് സി പി എം സംസ്ഥാന സമ്മേളനത്തിന്റെ പ്രതിനിധി സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
കേന്ദ്രം ഭരിക്കുന്നത് നവ ഫാസിസ്റ്റ് സ്വഭാവമുള്ള സര്‍ക്കാരാണ്. ഇതുവരെയുള്ള കേന്ദ്ര സര്‍ക്കാരുകള്‍ ഫലസ്തീന് ഒപ്പം നില്‍ക്കുന്ന നിലപാടാണ് സ്വീകരിച്ചിരുന്നത്. അതിന് വിരുദ്ധമായ സമീപനമാണ് മോദി സ്വീകരിച്ചത്. ഇസ്രാഈലിന് പൂര്‍ണ പിന്തുണ നല്‍കുകയാണ് പ്രധാനമന്ത്രിയെന്നും പ്രകാശ് കാരാട്ട് പറഞ്ഞു.
കൊല്ലം ടൗണ്‍ ഹാളിയില്‍ രാവിലെ ഒമ്പതരയോടെയാണ് സി പി എം സംസ്ഥാന സമ്മേളനത്തിന് പതാക ഉയര്‍ന്നത്. മുദ്രാവാക്യം വിളികളുടെയും ബാന്‍ഡ് മേളത്തിന്റെയും അകമ്പടിയോടെ എ കെ ബാലന്‍ പതാക ഉയര്‍ത്തി.