Kerala
കേരളത്തിലെ കോണ്‍ഗ്രസ് സമരാഭാസം ബിജെപി സ്‌പോണ്‍സര്‍ഷിപ്പില്‍: മന്ത്രി പിഎ മുഹമ്മദ് റിയാസ്
കേന്ദ്ര സര്‍ക്കാരും ബിജെപിയും കേരളത്തിലെ യുഡിഎഫ് സമരത്തിന്റെ മറവിലിരുന്ന് ചിരിക്കുന്നത് സമൂഹം കാണുന്നുണ്ടെന്നും കുറിപ്പിലുണ്ട്

തിരുവനന്തപുരം | സംസ്ഥാനത്ത് കോണ്‍ഗ്രസ് നടത്തുന്ന സമരങ്ങള്‍ക്കെതിരെ വിമര്‍ശവുമായി മന്ത്രി പി എ മുഹമ്മദ് റിയാസ്. കേരളത്തിലെ കോണ്‍ഗ്രസ് സമരാഭാസം ബിജെപി സ്പോണ്‍സര്‍ഷിപ്പിലാണെന്ന മന്ത്രി റിയാസ് ആരോപിച്ചു. കേന്ദ്ര സര്‍ക്കാറും ബിജെപിയുമാണ് യഥാര്‍ഥത്തില്‍ കോണ്‍ഗ്രസ് സമരചത്തിന്റെ ഗുണഭോക്താക്കലെന്നും ഫേസ്ബുക്ക് കുറിപ്പില്‍ അദ്ദേഹം പറഞ്ഞു. കേന്ദ്രസര്‍ക്കാരിന്റെ അവഗണന ബജറ്റില്‍ വ്യക്തമായിട്ടും യുഡിഎഫ് അതൊന്നും കണ്ടില്ലെന്ന് നടിക്കുകയാണ്. കേരള സര്‍ക്കാരിനെതിരെ നടത്തുന്ന സമരാഭാസങ്ങള്‍ കേന്ദ്രസര്‍ക്കാരിന്റെ നയങ്ങളും കേരളത്തിനെതിരെയുള്ള നിലപാടുകളും ജനശ്രദ്ധയില്‍ നിന്ന് മറച്ചുവെയ്ക്കാന്‍ സഹായിക്കുന്നതാണ്. കേന്ദ്ര സര്‍ക്കാരും ബിജെപിയും കേരളത്തിലെ യുഡിഎഫ് സമരത്തിന്റെ മറവിലിരുന്ന് ചിരിക്കുന്നത് സമൂഹം കാണുന്നുണ്ടെന്നും കുറിപ്പിലുണ്ട്
ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം: