National
ജമ്മു കശ്മീരില്‍ ഇന്ത്യ സഖ്യത്തിന് മുന്നേറ്റം; ഹരിയാനയില്‍ ബിജെപി ഹാട്രിക്കിലേക്ക്
ഹരിയാനയിൽ സസ്പെൻസ് ത്രില്ലർ

ചണ്ഡീഗഡ്| ജമ്മു കാശ്മീർ നിയമസഭാ തിരഞ്ഞെടുപ്പിൽ ഇന്ത്യ സഖ്യം കക്ഷികളായ കോൺഗ്രസിനും നാഷണൽ കോൺഫറൻസിനും വ്യക്തമായ മുന്നേറ്റം. ഇരു പാർട്ടികളും ചേർന്ന സഖ്യം 90ൽ 48 സീറ്റുകളിലും ലീഡ് ചെയ്യുന്നു. ബിജെപി 28 സീറ്റുകളിലും പി ഡി പി നാലിടത്തും മറ്റു കക്ഷികൾ പത്ത് സീറ്റുകളിലും മുന്നിലുണ്ട്.
അതേസമയം ഹരിയാനയിൽ, ഒന്നുവിറച്ച് പിന്നീട് കുതിച്ച് ബിജെപി മൂന്നാമൂഴം ഏറെക്കുറെ ഉറപ്പിച്ചു. വോട്ടെണ്ണലിന്റെ ആദ്യ ഒന്നര മണിക്കൂറിൽ കോൺഗ്രസ് ഒരു കൊടുങ്കാറ്റ് കണക്കെ മുന്നേറിയെങ്കിലും പിന്നീട് പിറകോട്ടു പോയി. നിലവിൽ 47 സീറ്റുകളില്‍ ബിജെപിയും 36 സീറ്റുകളിൽ കോൺഗ്രസുമാണ് മുന്നേറുന്നത്. ഐഎൻഎൽഡി രണ്ടിടങ്ങളിലും മറ്റു കക്ഷികൾ അഞ്ചിടങ്ങളിലുമുണ്ട്.
LIVE UPDATE:
ജമ്മു കശ്മീര്‍ നിയമസഭാ തിരഞ്ഞെടുപ്പ് മൂന്ന് ഘട്ടങ്ങളിലായാണ് നടന്നത്. സെപ്തംബര്‍ 18 ന് നടന്ന ആദ്യ ഘട്ടത്തില്‍ 61.38 ശതമാനം പോളിംഗ് രേഖപ്പെടുത്തി. തുടര്‍ന്ന് സെപ്റ്റംബര്‍ 25 ന് നടന്ന രണ്ടാം ഘട്ടത്തില്‍ 57.31 ശതമാനം പോളിംഗും അവസാന ഘട്ടത്തില്‍ ഒക്ടോബര്‍ 1 ന്, 65.48 ശതമാനം പോളിംഗും രേഖപ്പെടുത്തി.
പത്ത് വര്‍ഷത്തിനിടെ ജമ്മു കശ്മീരിലെ ആദ്യ നിയമസഭാ തിരഞ്ഞെടുപ്പാണിത്. 2019-ല്‍ ആര്‍ട്ടിക്കിള്‍ 370 റദ്ദാക്കിയതിന് ശേഷം നടക്കുന്ന ആദ്യ തിരഞ്ഞെടുപ്പ് എന്ന പ്രത്യേകതയും ഉണ്ട്.
ഹരിയാനയിലെ 90 അംഗ നിയമസഭയിലേക്ക് ഒറ്റഘട്ടമായിട്ടാണ് തിരഞ്ഞെടുപ്പ് നടന്നത്. 67.90 ശതമാനം പോളിങ്ങാണ് രേഖപ്പെടുത്തിയത്.