attack against media persons
മാധ്യമ പ്രവര്‍ത്തകരെ കൈയേറ്റം ചെയ്ത സംഭവത്തില്‍ നടപടിയുമായി കോണ്‍ഗ്രസ്
രണ്ട് പേര്‍ക്ക് സസ്‌പെന്‍ഷനും ഒരാള്‍ക്ക് പരസ്യമായി മാപ്പ് പറച്ചിലുമാണ് ശിക്ഷ.
കോഴിക്കോട് | നഗരത്തിലെ ഹോട്ടലില്‍ വെച്ച് മാധ്യമ പ്രവര്‍ത്തകരെ കൈയേറ്റം ചെയ്ത സംഭവത്തില്‍ നേതാക്കള്‍ക്കെതിരെ നടപടിയെടുത്ത് കോഴിക്കോട് ഡി സി സി കമ്മിറ്റി. രണ്ട് പേര്‍ക്ക് സസ്‌പെന്‍ഷനും ഒരാള്‍ക്ക് പരസ്യമായി മാപ്പ് പറച്ചിലുമാണ് ശിക്ഷ.
അഡ്വ. ജി സി പ്രശാന്ത് കുമാര്‍, രാജീവന്‍ തിരുവച്ചിറ എന്നിവര്‍ക്കാണ് സസ്‌പെന്‍ഷന്‍. മുന്‍ ഡി സി സി പ്രസിഡന്റ് യു രാജീവ് പരസ്യമായി മാപ്പ് പറയണം. കല്ലായിയിലെ ഹോട്ടലില്‍ വെച്ച് കോണ്‍ഗ്രസ് ഗ്രൂപ്പ് യോഗം നടക്കുന്നതറിഞ്ഞ് റിപ്പോര്‍ട്ട് ചെയ്യാനെത്തിയ മാധ്യമ പ്രവര്‍ത്തകരെയാണ് നേതാക്കള്‍ കൈയേറ്റം ചെയ്തത്.
---- facebook comment plugin here -----