Connect with us

congress chintan shivir

കോണ്‍ഗ്രസ് ചിന്തന്‍ ശിബര്‍ രണ്ടാം ദിനത്തിലേക്ക്

രാഹുല്‍ അധ്യക്ഷനാകണമെന്ന പതിവ് മുറവിളി; വിയോജിച്ച് ജി23- യുവാക്കള്‍ക്ക് 50 ശതമാനം ഭാരവാഹിത്വം നല്‍കണമെന്ന് എ ഐ സി സി യുവസമിതി

Published

|

Last Updated

ഉദയ്പൂര്‍ | പാര്‍ട്ടിയില്‍ അടിമുടി മാറ്റം ലക്ഷ്യമിട്ട് കോണ്‍ഗ്രസ് നടത്തുന്ന ചിന്തന്‍ ശിബര്‍ രാജ്സ്ഥാനിലെ ഉദയ്പൂരില്‍ രണ്ടാം ദിനത്തിലേക്ക് കടന്നു. പാര്‍ട്ടി നേതൃനിരയിലും സംഘടനാ രംഗത്തും വലിയ മാറ്റമാണ് ചിന്തന്‍ ശിബിരിലൂടെ ലക്ഷ്യമിടുന്നത്. ഇതനായി വിവിധ ഗ്രൂപ്പുകളായി തിരിഞ്ഞുള്ള ചര്‍ച്ചകളാണ് ചിന്തന്‍ ശിബിരില്‍ നടക്കുന്നത്.

ഗ്രൂപ്പ് തലം മുതല്‍ എ ഐ സി സി വരെ സംഘടനാ നേതൃത്വം 50 ശതമാനം യുവാക്കള്‍ക്ക് നല്‍കണമെന്ന ആവശ്യം എ ഐ സി സി യുവസമിതി അറിയിച്ച് കഴിഞ്ഞു. ഇത് ചിന്തന്‍ ശിബര്‍ അംഗീകരിക്കുമോയെന്നാണ് ഏവരും ഉറ്റുനോക്കുന്നത്. കാലത്തിനനുസരിച്ച് കോലം മാറിയിട്ടില്ല പാര്‍ട്ടിയെന്ന് എ ഐ സി സി ജനറല്‍ സെക്രട്ടറി അജയ് മാക്കന്‍ പറഞ്ഞു.

പാര്‍ട്ടി അധ്യക്ഷ സ്ഥാനത്തേക്ക് രാഹുല്‍ ഗാന്ധിയെ മടിക്കിക്കൊണ്ടുവരാനും നീക്കം നടക്കുന്നുണ്ട്. ഇതിനായി പതിവ് പോലെ രാഹുലിനായി ചില നേതാക്കള്‍ മുറവിളികൂട്ടുന്നു. എന്നാല്‍ ജി23 നേതാക്കക്ക് ഇതിനോട് വിയോജിപ്പുണ്ട്. പുതിയ ഒരു നേതൃനിര വേണമെന്ന ആവശ്യത്തില്‍ ഉറച്ച് നില്‍ക്കുകയാണ് ജി23.

കോണ്‍ഗ്രസിന്റെ പ്രവര്‍ത്തനശൈലിയില്‍ സമൂലമായ മാറ്റം അനിവാര്യമെന്ന് ദേശീയ അധ്യക്ഷ സോണിയ ഗാന്ധി പറഞ്ഞിരുന്നു. അസാധാരണ സാഹചര്യങ്ങള്‍ അസാധാരണ നടപടികള്‍ ആവശ്യപ്പെടുമെന്ന് പറഞ്ഞ സോണിയ താന്‍ ഉള്‍പ്പെടെയുള്ള കോണ്‍ഗ്രസ് നേതാക്കള്‍ ആത്മപരിശോധനയ്ക്ക് തയ്യാറാകണമെന്നും ആവശ്യപ്പെട്ടു.

സമീപകാലത്ത് ഏറ്റ പരാജയങ്ങള്‍ വിസ്മൃതിയിലാകാന്‍ അനുവദിക്കരുതെന്നും മുന്നോട്ടുള്ള പാതയില്‍ നേരിടേണ്ട കഷ്ടതകള്‍ ആരു മറക്കരുതെന്നും സോണിയ പറഞ്ഞു. പാര്‍ട്ടിക്കുള്ളില്‍ വരുത്തേണ്ട മാറ്റങ്ങളെകുറിച്ച് താന്‍ ബോധവതിയാണെന്നും ജനങ്ങളുടെ പ്രതീക്ഷകളെ കുറിച്ച് കോണ്‍ഗ്രസിന് വ്യക്തമായ ധാരണകളുണ്ടെന്നും സോണിയ പറഞ്ഞു.