Connect with us

congress

അസമില്‍ പ്രബല കക്ഷികളുമായി സംഖ്യം ഉപേക്ഷിക്കാന്‍ കോണ്‍ഗ്രസ്

ഇടതു പാര്‍ട്ടികളായ സി പി ഐ എമ്മും, സി പി ഐയും സി പി ഐ എമ്മെല്ലും കൂടാതെ ആര്‍ ജെ ഡിയും സഖ്യകക്ഷിയാണ്

Published

|

Last Updated

ഗുഹാവത്തി | അസമില്‍ സഖ്യം ഉപേക്ഷിക്കുകയാണെന്ന് കോണ്‍ഗ്രസ്. എ ഐ യു ഡി എഫുമായും ബോഡോലാന്‍ഡ് പീപിള്‍സ് ഫ്രണ്ടുമായുള്ള നീണ്ട നാളത്തെ സഖ്യമാണ് കോണ്‍ഗ്രസ് പിരിയുന്നത്. പ്രബല കക്ഷികളുമായി സഖ്യം അവസാനിപ്പിക്കുന്നതോടെ അസമിലെ പത്തംഗ മഹാസഖ്യത്തിന് പ്രസക്തി നഷ്ടപ്പെടും.

സഖ്യകക്ഷിയായ എ ഐ യു ഡി എഫിന്റെ ബി ജെ പിയോടുള്ള നിലപാട് തങ്ങളെ ആശ്ചര്യപ്പെടുത്തിയെന്ന് കോണ്‍ഗ്രസ് കോര്‍ കമ്മിറ്റി മീറ്റിംഗില്‍ അഭിപ്രായം ഉയര്‍ന്നതായി പാര്‍ട്ടി വക്താവ് ബൊബ്ബേട്ട ശര്‍മ്മ മാധ്യമങ്ങളെ അറിയിച്ചു. എ ഐ യു ഡി എഫ് നേതൃത്വത്തിന്റേയും മുതിര്‍ന്ന നേതാക്കളുടേയും ബി ജെ പിയേയും മുഖ്യമന്ത്രിയേയും പുകഴ്ത്തിയുള്ള സ്ഥിരമായ പ്രസ്താവനകള്‍ കോണ്‍ഗ്രസ് പാര്‍ട്ടിയോട് ജനങ്ങള്‍ക്ക് അവമതിപ്പുണ്ടാക്കിയെന്ന് അവര്‍ പറഞ്ഞു.

സംസ്ഥാനത്തെ മഹാസഖ്യത്തില്‍ നിന്ന് എ ഐ യു ഡി എഫിനെ പുറത്താക്കാന്‍ കോണ്‍ഗ്രസ് ഐക്യകണ്‌ഠേന തീരുമാനിച്ചെന്ന് പാര്‍ട്ടി വക്താക്കള്‍ അറിയിച്ചു. തീരുമാനം ഉടനെ എ ഐ സി സിയെ അറിയിക്കുമെന്നും അറിയിച്ചു. ബോഡോലാന്‍ഡ് പീപിള്‍സ് ഫ്രണ്ട് സഖ്യത്തില്‍ തുടരാന്‍ വിസമ്മതിക്കുന്ന സാഹചര്യത്തില്‍ അവരുമായും സഖ്യം ഒഴിവാക്കാന്‍ കോണ്‍ഗ്രസ് തീരുമാനിച്ചു.

കോണ്‍ഗ്രസ് അടക്കം പത്തോളം പാര്‍ട്ടികള്‍ അസമിലെ മഹാസഖ്യത്തിലുണ്ട്. ഇടതു പാര്‍ട്ടികളായ സി പി ഐ എമ്മും, സി പി ഐയും സി പി ഐ എമ്മെല്ലും കൂടാതെ ആര്‍ ജെ ഡിയും സഖ്യകക്ഷിയാണ്.

Latest