mamtha against congress
തൃണമൂലിന്റെ നേതൃത്വത്തിലുള്ള പ്രതിപക്ഷ സഖ്യത്തില്‍ കോണ്‍ഗ്രസ് ചേരണം: മമത
ബി ജെ പിക്കെതിരെ കോണ്‍ഗ്രസിന് ഒന്നും ചെയ്യാനാകില്ല
കൊല്‍ക്കത്ത | ദേശീയ രാഷ്ട്രീയത്തിലും ഗോവയിലും മറ്റും നടക്കാനിരിക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പിലും തൃണമൂല്‍ കോണ്‍ഗ്രസിന് കീഴില്‍ കോണ്‍ഗ്രസ് അണിനിരക്കണമെന്ന് അറിയിച്ച് ബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജി. ബി ജെ പി യെ പ്രതിരോധിക്കന്‍ കോണ്‍ഗ്രസിന് ഒന്നും ചെയ്യാന്‍ സാധിക്കില്ലെന്ന് തെളിയിച്ചു. ഗോവയില്‍ ഉള്‍പ്പെടെ ബി ജെ പി യെ പ്രതിരോധിക്കാന്‍ തൃണമൂല്‍ കോണ്‍ഗ്രസിന് കഴിയും. വസ്തുക്കള്‍ക്ക് നിരക്കാത്ത അവകാശവാദം ഉന്നയിച്ചാല്‍ കോണ്‍ഗ്രസിന് ജനപിന്തുണ കൂടില്ല. കോണ്‍ഗ്രസിന്റെ പ്രവര്‍ത്തനം ഭൂപ്രഭുക്കന്മാരെ പോലെയെന്നും മമത കൂട്ടിച്ചേര്‍ത്തു.
തൃണമൂല്‍ ഹിന്ദു വിരുദ്ധ പാര്‍ട്ടിയല്ല. ഒരു മതത്തോടും പ്രത്യേക താത്പ്പര്യമോ വെറുപ്പോ ഇല്ല. സാമുദായിക ഐക്യമാണ് തൃണമൂലിന്റെ മുഖമുദ്രയെന്നും മമത ബാനര്‍ജി പറഞ്ഞു.
ഗോവ സന്ദര്‍ശനത്തിലാണ് മമത ബാനര്‍ജി ഇപ്പോള്‍. രണ്ടു മാസത്തിനിടെ ഇത് രണ്ടാം തവണയാണ് മമത ഗോവയിലെത്തുന്നത്. ബംഗാളിന് പുറത്തേക്ക് കാലെടുത്തുവെക്കുകയാണ് തൃണമൂല്‍ കോണ്‍ഗ്രസ്. ഗോവയിലെ കാര്യങ്ങള്‍ മമത ബാനര്‍ജി നേരിട്ടാണ് നോക്കുന്നത്. മഹുവ മൊയ്ത്ര എംപിക്ക് സംസ്ഥാന ചുമതലയുണ്ടെങ്കിലും മമത കൂടുതലായി ഇവിടെ ഇടപെടുന്നുണ്ട്.