National
കോണ്‍ഗ്രസ്സ് വാക്കുകള്‍ വളച്ചൊടിച്ചു; അംബേദ്കറെ അപമാനിച്ചെന്ന ആരോപണം തള്ളി അമിത് ഷാ
ബി ജെ പി ഭരണഘടനയെ അംഗീകരിച്ചു പോകുന്ന പാര്‍ട്ടിയാണ്. കോണ്‍ഗ്രസ്സാണ് അംബേദ്കര്‍ വിരോധി പാര്‍ട്ടി. അടിയന്തരാവസ്ഥ പ്രഖ്യാപിച്ച് അപമാനിച്ചത് കോണ്‍ഗ്രസ്സാണ്.
ന്യൂഡല്‍ഹി | കോണ്‍ഗ്രസ്സിനെതിരെ ആഭ്യന്തര വകുപ്പ് മന്ത്രി അമിത് ഷാ. അംബേദ്കറെ അപമാനിച്ചെന്ന ആരോപണം അദ്ദേഹം തള്ളി.
കോണ്‍ഗ്രസ്സ് തന്റെ വാക്കുകള്‍ വളച്ചൊടിക്കുകയായിരുന്നുവെന്ന് വാര്‍ത്താ സമ്മേളനത്തില്‍ സംസാരിക്കവേ അമിത് ഷാ കുറ്റപ്പെടുത്തി. ലോക്‌സഭയിലെ ചര്‍ച്ചകളില്‍ വിവിധ അഭിപ്രായങ്ങള്‍ ഉണ്ടാവുക സ്വാഭാവികമാണ്. ബി ജെ പി ഭരണഘടനയെ അംഗീകരിച്ചു പോകുന്ന പാര്‍ട്ടിയാണ്. കോണ്‍ഗ്രസ്സാണ് അംബേദ്കര്‍ വിരോധി പാര്‍ട്ടി. അടിയന്തരാവസ്ഥ പ്രഖ്യാപിച്ച് അപമാനിച്ചത് കോണ്‍ഗ്രസ്സാണ്.
പാര്‍ലിമെന്റിനകത്തും പുറത്തും വ്യാജ ആരോപണങ്ങള്‍ക്കെതിരെ നടപടിയെടുക്കും. നിയമപരമായി നേരിടുന്നതിന് സാധ്യത തേടും. കോണ്‍ഗ്രസ്സ് അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖാര്‍ഗെ തന്റെ രാജി ആവശ്യപ്പെടുന്നതില്‍ ആനന്ദം കണ്ടെത്തുന്നുവെങ്കില്‍ അത് തുടരട്ടെയെന്നും അമിത് ഷാ പറഞ്ഞു.