Connect with us

National

ഇന്ത്യയുടെ വടക്ക് കിഴക്കന്‍ സംസ്ഥാനങ്ങളെ കോണ്‍ഗ്രസ് എ ടി എം ആയി ഉപയോഗിച്ചു: നരേന്ദ്ര മോദി

'സമാധാനം, പുരോഗതി, സമൃദ്ധി,' എന്നതാണ് നാഗാലാന്റിന് വേണ്ടി ബിജെപി ഉയര്‍ത്തുന്ന മുദ്രാവാക്യമെന്ന് പ്രധാനമന്ത്രി

Published

|

Last Updated

കൊഹിമ| നാഗാലാന്റില്‍ തിരഞ്ഞെടുപ്പ് പ്രചരണത്തിനിടെ കോണ്‍ഗ്രസിനെതിരെ വിമര്‍ശനമുന്നയിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. കോണ്‍ഗ്രസിന്റെ ഭരണകാലത്ത് ഇന്ത്യയുടെ വടക്ക് കിഴക്കന്‍ സംസ്ഥാനങ്ങളെ എ ടി എം ആയി ഉപയോഗിച്ചെന്നാണ് മോദിയുടെ പരാമര്‍ശം.

‘സമാധാനം, പുരോഗതി, സമൃദ്ധി,’ എന്നതാണ് നാഗാലാന്റിന് വേണ്ടി  ബിജെപി ഉയര്‍ത്തുന്ന മുദ്രാവാക്യമെന്ന് പ്രധാനമന്ത്രി പറഞ്ഞു. അതുകൊണ്ടാണ് ജനങ്ങള്‍ക്ക് ബിജെപിയില്‍ ആത്മവിശ്വാസം വര്‍ധിക്കുന്നത്. ഒപ്പം 1958-ലെ സായുധ സേന (പ്രത്യേക അധികാരം) നിയമം സംസ്ഥാനത്ത് നിന്ന് പൂര്‍ണമായും ഒഴിവാക്കി നാഗാലാന്‍ഡില്‍ ശാശ്വത സമാധാനം കൊണ്ടുവരാനാണ് എന്‍ഡിഎ സര്‍ക്കാര്‍ ശ്രമിക്കുന്നതെന്നും അദ്ദേഹം കൂട്ടിചേര്‍ത്തു.

സംസ്ഥാനത്തിന്റെ വികസനത്തിനായുള്ള മുഴുവന്‍ പണവും കോണ്‍ഗ്രസ്സ് കൈക്കലാക്കി. അക്കാലത്ത് നാഗാലാന്‍ഡില്‍ രാഷ്ട്രീയ പ്രശ്‌നങ്ങള്‍ നിലനിന്നുരുന്നതായും നേതാക്കള്‍ ഡല്‍ഹിയിലിരുന്ന് നാഗാലാന്‍ഡില്‍ റിമോട്ട് കോണ്‍ട്രോളിങ് നടത്തുകയായിരുന്നെന്നും മോദി കൂട്ടിചേര്‍ത്തു.