Kerala
സജി ചെറിയാന്‍ രാജിവെച്ചില്ലെങ്കില്‍ കോടതിയെ സമീപിക്കുമെന്ന് കോണ്‍ഗ്രസ്
ഒരു മന്ത്രിയുടെ ഭാഗത്തുനിന്നും ഒരിക്കലും ഉണ്ടാകാന്‍ പാടില്ലാത്തതാണ് സംഭവിച്ചതെന്ന് ഉമ്മന്‍ചാണ്ടി

ന്യൂഡല്‍ഹി | ഭരണഘടനയെ അധിക്ഷേപിക്കുന്ന തരത്തിലുള്ള മന്ത്രി സജി ചെറിയാന്റെ പ്രസംഗത്തിനെതിരെ മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവും മുന്‍മുഖ്യമന്ത്രിയുമായ ഉമ്മന്‍ചാണ്ടി. ഒരു മന്ത്രിയുടെ ഭാഗത്തുനിന്നും ഒരിക്കലും ഉണ്ടാകാന്‍ പാടില്ലാത്തതാണ് സംഭവിച്ചതെന്ന് ഉമ്മന്‍ചാണ്ടി പറഞ്ഞു. സജി ചെറിയാന്‍ മന്ത്രി സ്ഥാനം രാജിവെച്ചില്ലെങ്കില്‍ നിയമപരമായി ചോദ്യം ചെയ്യപ്പെടുമെന്നും ഉമ്മന്‍ ചാണ്ടി പറഞ്ഞു.
ഭരണഘടന വിരുദ്ധ പ്രസംഗം നടത്തിയ സജി ചെറിയാന്‍ രാജിവയ്ക്കണമെന്ന് കോണ്‍ഗ്രസ് എംപി കെ മുരളീധരനും ആവശ്യപ്പെട്ടു. മുഖ്യമന്ത്രി രാജി ആവശ്യപ്പെടണം. മുഖ്യമന്ത്രി അതിന് തയാറായില്ലെങ്കില്‍ ഗവര്‍ണര്‍ ഇടപെടണം. സര്‍ക്കാര്‍ അതിനു തയാറായില്ലെങ്കില്‍ മന്ത്രിയെ പുറത്താക്കാന്‍ യുഡിഎഫ് കോടതിയെ സമീപിക്കുമെന്നും കെ മുരളീധരനും വ്യക്തമാക്കി