Connect with us

National

കര്‍ണാടക തെരഞ്ഞെടുപ്പില്‍ 140-ല്‍ കൂടുതല്‍ സീറ്റ് നേടി കോണ്‍ഗ്രസ് അധികാരത്തിലെത്തും: ഡി കെ ശിവകുമാര്‍

ഭയം മൂലമാണ് പ്രധാനമന്ത്രിയും ആഭ്യന്തരമന്ത്രിയും ഇടക്കിടെ കര്‍ണാടക സന്ദര്‍ശിക്കുന്നതെന്നും ഡി.കെ ശിവകുമാര്‍.

Published

|

Last Updated

ബംഗളൂരു| കര്‍ണാടക നിയമസഭാ തെരഞ്ഞെടുപ്പില്‍ 140-ല്‍ കൂടുതല്‍ സീറ്റ് നേടി കോണ്‍ഗ്രസ് അധികാരത്തിലെത്തുമെന്ന് പി.സി.സി അധ്യക്ഷന്‍ ഡി.കെ ശിവകുമാര്‍. ഭയം മൂലമാണ് പ്രധാനമന്ത്രിയും ആഭ്യന്തരമന്ത്രിയും ഇടക്കിടെ കര്‍ണാടക സന്ദര്‍ശിക്കുന്നതെന്നും അദ്ദേഹം വ്യക്തമാക്കി.

കഴിഞ്ഞ മൂന്ന് മാസത്തിനിടെ 20 തവണയാണ് ഇരുവരും കര്‍ണാടകയില്‍ വന്നുപോയത്. ബി.ജെ.പി കര്‍ണാടകയെ അഴിമതിയുടെ തലസ്ഥാനമാക്കി മാറ്റിയെന്നും അദ്ദേഹം ആരോപിച്ചു.

അഴിമതിയില്‍ മുങ്ങിക്കുളിച്ച സര്‍ക്കാരാണ് കര്‍ണാടകയിലെ ബി.ജെ.പി സര്‍ക്കാര്‍. കാര്‍ഷികരംഗത്തും തൊഴിലില്ലായ്മ പരിഹരിക്കുന്നതിലും കോവിഡ് പ്രതിരോധത്തിലും സര്‍ക്കാര്‍ സമ്പൂര്‍ണ പരാജയമായിരുന്നു. ഇത് ജനങ്ങള്‍ തിരിച്ചറിഞ്ഞിട്ടുണ്ടെന്നും അദ്ദേഹം കൂട്ടിചേര്‍ത്തു.