Kerala
കോണ്‍ഗ്രസ് ഹര്‍ത്താലുമായി സഹകരിക്കില്ല; നാളെ കടകള്‍ തുറക്കുമെന്ന് വ്യാപാരികള്‍
കടകള്‍ തുറന്ന് പ്രവര്‍ത്തിക്കുമെന്നും ഹര്‍ത്താലില്‍ നിന്ന് കോണ്‍ഗ്രസ് പിന്‍മാറണമെന്നും വ്യാപാരി വ്യവസായി ഏകോപന സമിതി
കോഴിക്കോട് | കോഴിക്കോട് ജില്ലയില്‍ കോണ്‍ഗ്രസ് പ്രഖ്യാപിച്ച് ഹര്‍ത്താലിനോട് സഹകരിക്കില്ലെന്ന് വ്യാപാരികള്‍. കടകള്‍ തുറന്ന് പ്രവര്‍ത്തിക്കുമെന്നും ഹര്‍ത്താലില്‍ നിന്ന് കോണ്‍ഗ്രസ് പിന്‍മാറണമെന്നും വ്യാപാരി വ്യവസായി ഏകോപന സമിതി ആവശ്യപ്പെട്ടു.
ചേവായൂര്‍ സഹകരണ ബേങ്ക് തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ടുണ്ടായ സംഘര്‍ഷത്തില്‍ പ്രതിഷേധിച്ച് നാളെ (ഞായര്‍) രാവിലെ ആറുമണി മുതല്‍ വൈകീട്ട് ആറുമണിവരെയാണ് കോണ്‍ഗ്രസ് ഹര്‍ത്താല്‍. ചേവായൂര്‍ ബേങ്ക് തെരഞ്ഞെടുപ്പിനിടെ ഉണ്ടായ സംഘര്‍ഷത്തില്‍ പോലീസ് നിഷ്‌ക്രിയത്വത്തിലും സിപിഎം അതിക്രമത്തിലും പ്രതിഷേധിച്ചാണ് കോണ്‍ഗ്രസ് ഹര്‍ത്താലിന് ആഹ്വാനം ചെയ്തത്. കള്ള വോട്ട് ആരോപിച്ച് കോണ്‍ഗ്രസ്-സിപിഎം പ്രവര്‍ത്തകര്‍ ഏറ്റ്മുട്ടുകയായിരുന്നു