chennithala
പിച്ചച്ചട്ടിയുമായി തെരുവില്‍ ഇറങ്ങിയവര്‍ക്ക് കോണ്‍ഗ്രസ് മാസം 1,600 രൂപ നല്‍കും
ആദ്യത്തെ 1,600 രൂപ മറിയക്കുട്ടിക്കും അന്നയ്ക്കും അദ്ദേഹം നേരിട്ട് കൈമാറി.
ഇടുക്കി | പെന്‍ഷന്‍ മുടങ്ങിയതിനെ തുടര്‍ന്ന് പിച്ചച്ചട്ടിയുമായി തെരുവിലിറങ്ങിയ മറിയക്കുട്ടിക്കും അന്നക്കും ക്ഷേമ പെന്‍ഷന്‍ കിട്ടുന്നതു വരെ കോണ്‍ഗ്രസ് മാസം 1600 രൂപ വീതം നല്‍കു രമേശ് ചെന്നിത്തല അറിയിച്ചു. ആദ്യത്തെ 1,600 രൂപ മറിയക്കുട്ടിക്കും അന്നയ്ക്കും അദ്ദേഹം നേരിട്ട് കൈമാറി.
കഴിഞ്ഞ ദിവസമാണ് പെന്‍ഷന്‍ മുടങ്ങിയതിന്റെ പശ്ചാത്തലത്തില്‍ രണ്ടു വയോധികരും പിച്ചച്ചട്ടിയുമായി നിരത്തിലിറങ്ങിയത്. 200 ഏക്കറില്‍ പാര്‍ട്ടി ജില്ലാ നേതാക്കള്‍ക്കൊപ്പം ആണ് രമേശ് ചെന്നിത്തല ഇവരെ കാണാന്‍ എത്തിയത്.
ബി ജെ പി നേതാവ് സുരേഷ് ഗോപിയും ഇരുവര്‍ക്കും മാസം 1600 രൂപ നല്‍കുമെന്നു പ്രഖ്യാപിച്ചിട്ടുണ്ട്.
---- facebook comment plugin here -----