Connect with us

National

മധ്യപ്രദേശ്, ഛത്തീസ്ഗഢ്, തെലങ്കാന തെരഞ്ഞെടുപ്പുകളിലും കോണ്‍ഗ്രസ് കര്‍ണാടക ആവര്‍ത്തിക്കും: അശോക് ഗെഹ്ലോട്ട്

ഭാരത് ജോഡോ യാത്ര സമയത്തെ കര്‍ണാടകയിലെ അന്തരീക്ഷം കോണ്‍ഗ്രസ് ജയിക്കുമെന്ന പ്രതീതി ഉയര്‍ത്തിയിരുന്നുവെന്നും ഗെഹ്ലോട്ട്.

Published

|

Last Updated

ന്യൂഡല്‍ഹി| മധ്യപ്രദേശ്, രാജസ്ഥാന്‍, ഛത്തീസ്ഗഢ്, തെലങ്കാന തെരഞ്ഞെടുപ്പുകളിലും കോണ്‍ഗ്രസ് കര്‍ണാടക ആവര്‍ത്തിക്കുമെന്ന് രാജസ്ഥാന്‍ മുഖ്യമന്ത്രി അശോക് ഗെഹ്ലോട്ട് പറഞ്ഞു.

ഭാരത് ജോഡോ യാത്ര സമയത്തെ കര്‍ണാടകയിലെ അന്തരീക്ഷം കോണ്‍ഗ്രസ് ജയിക്കുമെന്ന പ്രതീതി ഉയര്‍ത്തിയിരുന്നുവെന്നും അശോക് ഗെഹ്ലോട്ട് കൂട്ടിചേര്‍ത്തു.

കര്‍ണാടകയില്‍ 130ലേറെ സീറ്റുകളിലാണ് കോണ്‍ഗ്രസ് മുന്നേറുന്നത്. 65 സീറ്റിനടുത്ത് മാത്രമാണ് ബി.ജെ.പി മുന്നേറ്റം. കിങ് മേക്കറാവുമെന്ന് പ്രവചിച്ച ജെ.ഡി.എസിന് 22 സീറ്റില്‍ മാത്രമാണ് മുന്നേറാനായത്.

Latest