Connect with us

National

തെലങ്കാനയില്‍ 13 ലോക്സഭ സീറ്റില്‍ വിജയിക്കുമെന്ന് കോണ്‍ഗ്രസ്

സംസ്ഥാനത്ത് 14 സീറ്റുകള്‍ വിജയിക്കുക എന്നതാണ് പാര്‍ട്ടിയുടെ ലക്ഷ്യം

Published

|

Last Updated

ഹൈദരാബാദ് | തെലങ്കാനയില്‍ 13 ലോക്സഭ സീറ്റില്‍ വിജയിക്കുമെന്ന് കോണ്‍ഗ്രസ്. മുഖ്യമന്ത്രി രേവന്ത് റെഡ്ഡി തന്റെ വസതിയില്‍ പാര്‍ട്ടി നേതൃത്വത്തിന്റെ യോഗം വിളിച്ചുചേര്‍ക്കുകയും വിജയ സാധ്യതകളെ കുറിച്ച് വിലയിരുത്തുകയും ചെയ്തിരുന്നു.

മണ്ഡലം പ്രതിനിധികള്‍, മന്ത്രിമാര്‍ എന്നിവരില്‍ നിന്നുള്ള റിപ്പോര്‍ട്ടുകളുടെ അടിസ്ഥാനത്തിലാണ് 17ല്‍ 13 സീറ്റിലും പാര്‍ട്ടി വിജയിക്കുമെന്ന ആത്മവിശ്വാസത്തിലേക്ക് കോണ്‍ഗ്രസ് നേതൃത്വമെത്തിയത്.

സംസ്ഥാനത്ത് 14 സീറ്റുകള്‍ വിജയിക്കുക എന്നതാണ് പാര്‍ട്ടിയുടെ ലക്ഷ്യം. ലോക്സഭ തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിന്റെ വോട്ട് വിഹിതം 45%വരെയായി ഉയരുമെന്ന് നേതാക്കള്‍ യോഗത്തില്‍ അഭിപ്രായപ്പെട്ടു. 2023ലെ നിയമസഭ തിരഞ്ഞെടുപ്പില്‍ 39.4 % ആയിരുന്നു സംസ്ഥാനത്തെ പാര്‍ട്ടിയുടെ വോട്ട് വിഹിതം.

 

Latest