Connect with us

National

പുതിയ പട്ടികയുമായി കോൺഗ്രസ്സ് ; അമേഠി, റായ്ബറേലി തീരുമാനമായില്ല

കോൺഗ്രസ്സ് നേതാവ് രാഹുൽ ഗാന്ധി വിജയിച്ചിരുന്ന അമേഠിയിൽ കഴിഞ്ഞ പ്രാവശ്യം കേന്ദ്ര മന്ത്രി സ്മൃതി ഇറാനിയാണ് വിജയിച്ചത്. സോണിയാ ഗാന്ധി ജയിച്ചുപോരുന്ന റായ്ബറേലിയിൽ ഇത്തവണ പുതിയ സ്ഥാനാർഥിയാണെത്തുക

Published

|

Last Updated

ലക്‌നോ | പുതിയ സ്ഥാനാർഥിപ്പട്ടിക പുറത്തുവിട്ട് കോൺഗ്രസ്സ്. ഉത്തർ പ്രദേശിൽ ഗാന്ധി കുടുംബം പതിറ്റാണ്ടുകളായി മത്സരിക്കുന്ന അമേഠി, റായ്ബറേലി സീറ്റുകളിൽ തീരുമാനമായില്ല. ഇവിടെ പത്രിക സമർപ്പിക്കാൻ മൂന്ന് ദിവസമാണ് ബാക്കിയുള്ളത്.

പുതിയ പട്ടികയിൽ നാല് സ്ഥാനാർഥികളാണുള്ളത്. നടൻ രാജ് ബബ്ബാറിനെ ഗുഡ്ഗാവിലും മുൻ കേന്ദ്ര മന്ത്രി ആനന്ദ് ശർമയെ കാംഗ്രയിലും സ്ഥാനാർഥിയാക്കി. ഹിമാചലിലെ ഹാമിർപൂരിൽ മുൻ എം എൽ എ സത്പാൽ റായ്‌സാദയാണ് സ്ഥാനാർഥി. കേന്ദ്ര മന്ത്രി അനുരാഗ് ഠാക്കൂറാണ് ഇവിടെ ബി ജെ പി സ്ഥാനാർഥി. കേന്ദ്ര മന്ത്രി പിയൂഷ് ഗോയലിനെതിരെ മുംബൈ നോർത്തിൽ മുംബൈ കോൺഗ്രസ്സ് വൈസ് പ്രസിഡന്റ് ഭൂഷൺ പാട്ടീലിനെയാണ് നിർത്തിയത്.

കോൺഗ്രസ്സ് നേതാവ് രാഹുൽ ഗാന്ധി വിജയിച്ചിരുന്ന അമേഠിയിൽ കഴിഞ്ഞ പ്രാവശ്യം കേന്ദ്ര മന്ത്രി സ്മൃതി ഇറാനിയാണ് വിജയിച്ചത്. സോണിയാ ഗാന്ധി ജയിച്ചുപോരുന്ന റായ്ബറേലിയിൽ ഇത്തവണ പുതിയ സ്ഥാനാർഥിയാണെത്തുക. ലോക്‌സഭാ പോരാട്ടം അവസാനിപ്പിച്ച സോണിയ നിലവിൽ രാജ്യസഭാംഗമാണ്.