Kerala
രാഹുല്‍ മാങ്കൂട്ടത്തിലിന്റെ ഗുണ്ടാ സംഘത്തെ ഭയപ്പെടാതെ പി സരിന് വോട്ട് ചെയ്യാന്‍ കോണ്‍ഗ്രസുകാര്‍ക്ക് സംരക്ഷണം നല്‍കും: ഡി വൈ എഫ് ഐ
രാഹുലിന്റെ പ്രചാരണത്തിന് ധീരജ് വധക്കേസിലെ പ്രതി എത്തിയ സാഹചര്യത്തിലാണ് സനോജിന്റെ പ്രതികരണം
പാലക്കാട് | പാലക്കാട് യു ഡി എഫ് സ്ഥാനാര്‍ഥി രാഹുല്‍ മാങ്കൂട്ടത്തിലിന്റെ ഗുണ്ടാ സംഘത്തെ ഭയപ്പെടാതെ പി സരിന് വോട്ട് ചെയ്യാന്‍ കോണ്‍ഗ്രസുകാര്‍ക്ക് സംരക്ഷണം നല്‍കുമെന്ന് ഡി വൈ എഫ് ഐ സംസ്ഥാന സെക്രട്ടറി വി കെ സനോജ്. രാഹുലിന്റെ പ്രചാരണത്തിന് ധീരജ് വധക്കേസിലെ പ്രതി എത്തിയ സാഹചര്യത്തിലാണ് സനോജിന്റെ പ്രതികരണം.
ധീരജ് വധക്കേസിലെ ആറാം പ്രതി സോയ്‌മോന്‍ യു ഡി എഫ് പ്രചാരണത്തിന് എത്തിയിരുന്നു. ഗുണ്ടാ സംഘത്തെ ഉപയോഗിച്ച് സ്വന്തം അണികളെ ഭീഷണിപ്പെടുത്താന്‍ കോണ്‍ഗ്രസ് ശ്രമിക്കുകയാണ്. ധീരജ് വധക്കേസിലെ പ്രതി സോയ്‌മോന്‍ പാലക്കാട് ക്യാമ്പ് ചെയ്യുന്നത് ഈ ഗുണ്ടാ പ്രവര്‍ത്തനത്തിന്റെ ഭാഗമായാണെന്നും ക്രിമിനല്‍ സംഘത്തെ ഉപയോഗിച്ച് തിരഞ്ഞെടുപ്പ് അട്ടിമറിക്കാന്‍ ആണ് ശ്രമമെന്നും വി കെ സനോജ് ആരോപിച്ചു.
കെ മുരളീധരനെയും കെ കരുണാകരനെയും ഇഷ്ടപ്പെടുന്നവര്‍ക്കുള്ള മുന്നറിയിപ്പാണ് പാലക്കാട്ട് നടക്കുന്നതെന്നും വികെ സനോജ് കൂട്ടിച്ചേര്‍ത്തു. ആരോപണത്തിന്റെ കണക്കെടുത്താല്‍ സി പി എമ്മിന്റെ പ്രധാന നേതാക്കള്‍ക്ക് പ്രചാരണത്തിന് എത്താന്‍ കഴിയില്ലെന്ന് രാഹുല്‍മാങ്കൂട്ടത്തില്‍ പ്രതികരിച്ചു. വാടിക്കല്‍ രാമകൃഷ്ണന്‍ കേസിലെ പ്രതികള്‍ എല്‍ ഡി എഫിനായി പ്രചാരണ രംഗത്തുണ്ടെന്നും അദ്ദേഹം പറഞ്ഞു. വാടിക്കല്‍ രാമകൃഷ്ണന്‍ വധക്കേസ് കള്ളക്കേസാണെന്നും ഇതിലെ പ്രതികളെ വെറുതെ വിട്ടതാണെന്നും വി കെ സനോജ് തിരിച്ചടിച്ചു.