Connect with us

Kerala

തടവുകാര്‍ക്കും പങ്കാളികള്‍ക്കുമിടയിലെ ദാമ്പത്യ അവകാശങ്ങള്‍ അനുവദിച്ചു കൊടുക്കണം : ഹാരിസ് ബീരാന്‍ എംപി

ഭരണഘടന ആര്‍ട്ടിക്കിള്‍ 21 പ്രകാരം ഇണകള്‍ക്ക് ഒരുമിച്ച് ജീവിക്കാന്‍ അവകാശം നല്‍കുന്നുണ്ട്.

Published

|

Last Updated

ന്യൂഡല്‍ഹി |  ജയിലില്‍ കഴിയുന്ന തടവുകാര്‍ക്കും അവരുടെ പങ്കാളികള്‍ക്കുമിടയില്‍ ദാമ്പത്യ ബന്ധങ്ങള്‍ നിലനിര്‍ത്തുന്നതിനാവശ്യമായ അവകാശങ്ങള്‍ അനുവദിച്ചുകൊടുക്കണമെന്നും അവര്‍ക്ക് പരസ്പരം സന്ദര്‍ശിക്കാനും സഹവസിക്കാനും അവസരമൊരുക്കണമെന്നും അഡ്വ ഹാരിസ് ബീരാന്‍ എം പി രാജ്യസഭയില്‍ സ്‌പെഷ്യല്‍ മെന്‍ഷനിലാവശ്യപ്പെട്ടു.

കുറ്റവാളിയെ നവീകരിക്കുന്നതിനും അയാളുടെ മാനസികാവസ്ഥയെ നല്ല രീതിയില്‍ സ്വാധീനിക്കാനും ദാമ്പത്യ അവകാശങ്ങള്‍ അനുവദിച്ചു കൊടുക്കുന്നതിലൂടെ സാധിക്കുമെന്നും വ്യക്തിയുടെ അന്തസിനും പുനരധിവാസത്തിനും ഇത് സഹായിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ഭരണഘടന ആര്‍ട്ടിക്കിള്‍ 21 പ്രകാരം ഇണകള്‍ക്ക് ഒരുമിച്ച് ജീവിക്കാന്‍ അവകാശം നല്‍കുന്നുണ്ട്. വിചാരണത്തടവുകാര്‍ ഉള്‍പ്പെടെ രാജ്യത്തെ ജയിലുകളില്‍ കഴിയുന്ന 573220
മനുഷ്യരുടെ അവകാശങ്ങളോടൊപ്പം നില്‍ക്കാനാവണമെന്നും പല യൂറോപ്യന്‍ രാജ്യങ്ങളിലും ഇത്തരം നിയമങ്ങളുണ്ടെന്നും എംപി കൂട്ടിച്ചേര്‍ത്തു.

 

Latest