Connect with us

Kerala

മീന്‍ പിടിക്കുന്നതിനിടെ കനോലി കനാലില്‍ വീണ് കാണാതായ ആളെ രക്ഷപ്പെടുത്തി

മീന്‍ പിടിക്കുന്നതിനിടെ പ്രവീണ്‍ കനാലിലേക്ക് മുഖം കുത്തി വീണുപോകുകയായിരുന്നു

Published

|

Last Updated

കോഴിക്കോട്  \ മീന്‍ പിടിക്കുന്നതിനിടെ കനോലി കനാലില്‍ വീണ് കാണാതായ യുവാവിനെ ഫയര്‍ഫോഴ്‌സ് എത്തി രക്ഷപ്പെടുത്തി. കുന്ദമംഗലം പത്താംമൈല്‍ സ്വദേശി പ്രവീണ്‍ദാസ് ആണ് അപകടത്തില്‍പ്പെട്ടത്. കമ്മീഷണര്‍ ഓഫീസിലെ ഓഫീസ് അസിസ്റ്റന്റ് ആണ് പ്രവീണ്‍ദാസ്.സരോവരം പാര്‍ക്കിന് സമീപമായിരുന്നു സംഭവം

മീന്‍ പിടിക്കുന്നതിനിടെ പ്രവീണ്‍ കനാലിലേക്ക് മുഖം കുത്തി വീണുപോകുകയായിരുന്നു. കൂടെയുള്ളവര്‍ രക്ഷിക്കാന്‍ ശ്രമിച്ചെങ്കിലും സാധിച്ചില്ല. തുടര്‍ന്ന് അഗ്‌നിരക്ഷാസേനയും സ്‌കൂബ ടീമും നടത്തിയ രക്ഷാപ്രവര്‍ത്തനത്തിനൊടുവിലാണ് പ്രവീണിനെ കണ്ടെത്തി രക്ഷപ്പെടുത്തിയത്.

 

---- facebook comment plugin here -----

Latest