National
മേഘാലയ മുഖ്യമന്ത്രിയായി കോണ്‍റാഡ് സാംഗ്മ അധികാരമേറ്റു
സാംഗ്മയ്ക്കും മന്ത്രിമാര്‍ക്കും ഗവര്‍ണര്‍ പാഗു ചൗഹാന്‍ സത്യവാചകം ചൊല്ലിക്കൊടുത്തു.
ഷില്ലോങ്| മേഘാലയയില്‍ മുഖ്യമന്ത്രിയായി കോണ്‍റാഡ് സാംഗ്മ വീണ്ടും അധികാരമേറ്റു. സാംഗ്മയ്ക്കും മന്ത്രിമാര്‍ക്കും ഗവര്‍ണര്‍ പാഗു ചൗഹാന്‍ സത്യവാചകം ചൊല്ലിക്കൊടുത്തു. അതേസമയം നാഗാലാന്റിലെ നെഫ്യു റിയോ സര്‍ക്കാരും ഇന്ന് അധികാരമേല്‍ക്കും.
ഷില്ലോങിലെ രാജ്ഭവനില്‍ നടന്ന സത്യപ്രതിജ്ഞാ ചടങ്ങില്‍ പ്രധാനമന്ത്രി നരേന്ദ്രമോദി, ആഭ്യന്തരമന്ത്രി അമിത് ഷാ, ബിജെപി ദേശീയ അധ്യക്ഷന്‍ ജെ.പി നദ്ദ എന്നിവര്‍ പങ്കെടുത്തു.
നാഗാലാന്‍ഡില്‍ നെഫ്യൂ റിയോ തുടര്‍ച്ചയായ അഞ്ചാം തവണയും മുഖ്യമന്ത്രിയായി ഇന്ന് അധികാരമേല്‍ക്കും.
---- facebook comment plugin here -----