Connect with us

National

ഉഭയസമ്മത പ്രകാരമുള്ള ലൈംഗിക ബന്ധം; പ്രായ പരിധി കുറയ്‌ക്കേണ്ടെന്ന് നിയമ കമ്മീഷന്‍

18 വയസ്സിന് താഴെയുള്ളവര്‍ക്ക് കുട്ടികളുടെ അവകാശങ്ങള്‍ നിലനിര്‍ത്തണമെന്നും ശിപാര്‍ശ. ഹീനമായ കുറ്റകൃത്യം ചെയ്യുന്നവരെ ജുവനൈല്‍ ആക്ടിലും മുതിര്‍ന്നവരായി കണക്കാക്കണം.

Published

|

Last Updated

ന്യൂഡല്‍ഹി | ഉഭയസമ്മത പ്രകാരമുള്ള ലൈംഗിക ബന്ധത്തിന് പ്രായ പരിധി കുറയ്‌ക്കേണ്ടെന്ന് നിയമ കമ്മീഷന്‍. 18 വയസ്സിന് താഴെയുള്ളവര്‍ക്ക് കുട്ടികളുടെ അവകാശങ്ങള്‍ നിലനിര്‍ത്തണമെന്നും കമ്മീഷന്‍ ശിപാര്‍ശ ചെയ്തു.

പ്രായപരിധി 16 ആക്കുന്നത് ശൈശവ വിവാഹം തടയുന്നതിന് തിരിച്ചടിയാകുമെന്നാണ് വിലയിരുത്തല്‍. ഹീനമായ കുറ്റകൃത്യം ചെയ്യുന്നവരെ ജുവനൈല്‍ ആക്ടിലും മുതിര്‍ന്നവരായി കണക്കാക്കണം.

കേസുകളുടെ സ്വഭാവമനുസരിച്ച് 16-18കാരുടെ കാര്യത്തില്‍ കോടതിക്ക് തീരുമാനിക്കാമെന്നും കമ്മീഷന്‍ ശിപാര്‍ശ ചെയ്തിട്ടുണ്ട്.

---- facebook comment plugin here -----

Latest