Connect with us

Kerala

മന്ത്രിയുമായുള്ള ചര്‍ച്ചയില്‍ സമവായം; പ്രീ പ്രൈമറി അധ്യാപകരുടെ സമരം അവസാനിപ്പിച്ചു

പ്രീപ്രൈമറി അധ്യാപകരുടെ ശമ്പള വര്‍ധന സര്‍ക്കാരിന്റെ പരിഗണനയിലാണെന്ന് മന്ത്രി

Published

|

Last Updated

തിരുവനന്തപുരം | പ്രീ പ്രൈമറി അധ്യാപകര്‍ നടത്തി വന്ന സമരം അവസാനിപ്പിച്ചു. മന്ത്രി ശിവന്‍കുട്ടിയുമായി നടത്തിയ ചര്‍ച്ചയെ തുടര്‍ന്നാണ് തീരുമാനം. പ്രീപ്രൈമറി അധ്യാപകരുടെ ശമ്പള വര്‍ധന സര്‍ക്കാരിന്റെ പരിഗണനയിലാണെന്ന് മന്ത്രി അറിയിച്ചു. പ്രീപ്രൈമറി കുട്ടികളുടെ സിലബസ് ഏകീകരിക്കും. പ്രീപ്രൈമറി ടീച്ചര്‍ ട്രെയിനിങ് കോഴ്‌സ് എസ് ആര്‍ സി സെന്ററിലൂടെ ആരംഭിക്കുമെന്നും മന്ത്രി പറഞ്ഞു.

പ്രീപ്രൈമറി ടീച്ചര്‍മാരുടെയും ആയമാരുടെയും പ്രായം സംബന്ധിച്ച ഫയലില്‍ തീരുമാനം വേഗത്തിലാക്കാന്‍ ഇടപെടുമെന്ന് മന്ത്രി ഉറപ്പുനല്‍കി. ഇവരുടെ അവധി വ്യവസ്ഥകള്‍ സംബന്ധിച്ച് പഠനം നടത്തുമെന്നും മന്ത്രി പറഞ്ഞു.