Kerala
പ്രത്യാഘാതം എന്തായാലും നേരിടും; സരിനെ തള്ളി പ്രതിപക്ഷനേതാവ് വിഡി സതീശന്‍
സരിനെതിരെ നടപടിയുണ്ടാകുമോ എന്ന് കെപിസിസി ആണ് പറയേണ്ടത്.
തിരുവനന്തപുരം | സ്ഥാനാര്‍ഥികളെ തീരുമാനിച്ചത് കൂടിയാലോചനകള്‍ക്ക് ശേഷമെന്ന് പ്രതിപക്ഷനേതാവ് വിഡി സതീശന്‍.ആര്‍ക്കും എവിടെയും മത്സരിക്കാം.യൂത്ത് കോണ്‍ഗ്രസിന്റെ സമരനായകനായ രാഹുല്‍ മിടുക്കനായ സ്ഥാനാര്‍ഥിയാണെന്നും പ്രതിപക്ഷനേതാവ് മാധ്യമങ്ങളോട് പറഞ്ഞു.
പാലക്കാട് ഉപതിരഞ്ഞെടുപ്പില്‍ രാഹുല്‍ മാങ്കൂട്ടത്തിലിനെ കോണ്‍ഗ്രസ് സ്ഥാനാര്‍ഥിയാക്കിയതിനെതിരെ കെപിസിസി സോഷ്യല്‍ മീഡിയ സെല്‍ കണ്‍വീനര്‍ ഡോ. പി സരിന്‍ ഇന്ന് രാവിലെ വാര്‍ത്താസമ്മേളനം നടത്തിയിരുന്നു.ഇതിന് പിന്നാലെയാണ് സരിനെ തള്ളി പ്രതിപക്ഷനേതാവ് രംഗത്തെത്തിയത്.
തിരഞ്ഞെടുപ്പില്‍ പ്രത്യാഘാതം എന്തായാലും നേരിടുമെന്നു പറഞ്ഞ വിഡി സതീശന്‍ സരിനെതിരെ നടപടിയുണ്ടാകുമോ എന്ന് കെപിസിസി ആണ് പറയേണ്ടതെന്നും കൂട്ടിച്ചേര്‍ത്തു
---- facebook comment plugin here -----