Connect with us

Kerala

ഗൂഢാലോചന കേസ്; പ്രതികളെ ചോദ്യം ചെയ്യുന്നത് അവസാനിച്ചു; ഫോണുകള്‍ മാറ്റിയതില്‍ നോട്ടീസ് നല്‍കി ക്രൈം ബ്രാഞ്ച്

Published

|

Last Updated

കൊച്ചി | നടിയെ ആക്രമിച്ച സംഭവവുമായി ബന്ധപ്പെട്ട ഗൂഢാലോചന കേസില്‍ പ്രതികളെ ചോദ്യം ചെയ്യുന്നത് അവസാനിച്ചു. മൂന്ന് ദിവസങ്ങളിലായി 33 മണിക്കൂര്‍ സമയമാണ് ദിലീപ് ഉള്‍പ്പെടെയുള്ള പ്രതികളെ ചോദ്യം ചെയ്തത്. തെളിവുകളുടെ അടിസ്ഥാനത്തിലായിരുന്നു ചോദ്യം ചെയ്യല്‍. അതിനിടെ, ഗൂഢാലോചന കേസില്‍ തെളിവായ ഫോണുകള്‍ പ്രതികള്‍ മാറ്റിയതായി ക്രൈം ബ്രാഞ്ച് വ്യക്തമാക്കി. അഞ്ച് ഫോണുകളാണ് മാറ്റിയത്. ദിലീപ്, അനൂപ് എന്നിവരുടെ രണ്ട് വീതം ഫോണുകളും സുരാജിന്റെ ഒരു ഫോണുമാണ് മാറ്റിയത്. പ്രതികള്‍ മാറ്റിയ ഫോണുകള്‍ നാളെ ഉച്ചക്ക് മുമ്പ് ഹാജരാക്കണമെന്ന് ആവശ്യപ്പെട്ട് ക്രൈം ബ്രാഞ്ച് നോട്ടീസ് നല്‍കി. ചോദ്യം ചെയ്യലിനിടെയാണ് നോട്ടീസ് നല്‍കിയത്.

പ്രതികളെ കൂടുതല്‍ ചോദ്യം ചെയ്യേണ്ടതുണ്ടെന്ന് എസ് പി. മോഹനചന്ദ്രന്‍ പറഞ്ഞു. വീണ്ടും ചോദ്യം ചെയ്യുന്നതിന് അനുമതി തേടി കോടതിയെ സമീപിക്കും. കസ്റ്റഡിയിലെടുത്തുള്ള ചോദ്യം ചെയ്യല്‍ ഇപ്പോള്‍ ആലോചിക്കുന്നില്ലെന്നും എസ് പി വ്യക്തമാക്കി.