Connect with us

National

ഭരണഘടനയെ മാറ്റിയെഴുതാന്‍ ഗൂഢാലോചന; മോദിക്കെതിരായ പോരാട്ടത്തില്‍ എല്ലാവരും ഒരുമിക്കണം: സോണിയ ഗാന്ധി

സ്വയം മഹാനായി കാണുന്ന മോദി രാജ്യത്തിന്റെ അന്തസിനെയും ജനാധിപത്യത്തെയും കീറിമുറിക്കുകയാണ്.

Published

|

Last Updated

ജയ്പൂര്‍ |  രാജ്യത്ത് ഭരണഘടനയെ മാറ്റിയെഴുതാനുള്ള ഗൂഢാലോചനയാണ് നടക്കുന്നതെന്ന് കോണ്‍ഗ്രസ് മുന്‍ അധ്യക്ഷ സോണിയ ഗാന്ധി . മോദി ഭരണത്തില്‍ രാജ്യം കടുത്ത നിരാശയിലാണെന്നും ജനാധിപത്യത്തെ ബി ജെ പി തകര്‍വെന്നും സോണിയ ആരോപിച്ചു. മോദിയുടെ ഏകാധിപത്യം അവസാനിപ്പിക്കാനുള്ള പോരാട്ടത്തില്‍ എല്ലാവരും ഒരുമിച്ചു നില്‍ക്കണമെന്നും സോണിയ ഗാന്ധി പറഞ്ഞു. ജയ്പൂരില്‍ കോണ്‍ഗ്രസ് നടത്തിയ പൊതുസമ്മേളനത്തില്‍ പ്രസംഗിക്കുകയായിരുന്നു അവര്‍.

. രാജ്യത്തെയും ജനാധിപത്യത്തെയും നശിപ്പിക്കുകയാണ് മോദിയും ബി ജെ പിയും ചെയ്തുകൊണ്ടിരിക്കുന്നത്. സ്വയം മഹാനായി കാണുന്ന മോദി രാജ്യത്തിന്റെ അന്തസിനെയും ജനാധിപത്യത്തെയും കീറിമുറിക്കുകയാണ്. ബി ജെ പിയുടെ ഭരണം അവസാനിപ്പിക്കേണ്ട സമയമാണിതെന്നും സോണിയാ ഗാന്ധി പറഞ്ഞു

Latest