Connect with us

National

സംഘപരിവാര്‍ ആശയങ്ങളല്ല ഭരണഘടന; കന്നി പ്രസംഗത്തില്‍ ബിജെപിക്കും കേന്ദ്രത്തിനുമെതിരെ ആഞ്ഞടിച്ച് പ്രിയങ്കാഗാന്ധി

ഒരു വ്യക്തിക്ക് വേണ്ടി ഒരു ജനതയെ ഒന്നാകെ സര്‍ക്കാര്‍ വഞ്ചിക്കുന്നു

Published

|

Last Updated

ന്യൂഡല്‍ഹി | ലോക്‌സഭയില്‍ കന്നി പ്രസംഗത്തില്‍ ബിജെപിയെ കടന്നാക്രമിച്ച് വയനാട് എംപി പ്രിയങ്കാ ഗാന്ധി.പാര്‍ലമെന്റ് ആക്രമണത്തില്‍ കൊല്ലപ്പെട്ടവര്‍ക്ക് ആദരാഞ്ജലിയര്‍പ്പിച്ചാണ് പ്രിയങ്ക തന്റെ പ്രസംഗം ആരംഭിച്ചത്. കേന്ദ്രം ഭരണഘടനയെ ദുര്‍ബലപ്പെടുത്താനുള്ള എല്ലാ വഴികളും തേടുകയാണെന്ന് പറഞ്ഞ പ്രിയങ്ക അദാനി ,കര്‍ഷക ,മണിപ്പൂര്‍ ,സംഭല്‍ വിഷയങ്ങളില്‍ കേന്ദ്രത്തിനെതിരെ ആഞ്ഞടിച്ചു.

രാജ്യത്തിന്റെ ശബ്ദമാണ് ഭരണഘടന. ഭരണഘടന ജനങ്ങള്‍ക്ക് നീതി ലഭിക്കാനുള്ള അവകാശം നല്‍കി. ജനങ്ങള്‍ ശബ്ദം ഉയര്‍ത്തുമ്പോള്‍ സര്‍ക്കാരിന് അവരുടെ മുന്നില്‍ തലകുനിക്കേണ്ടിവരുമെന്ന് പ്രിയങ്ക പറഞ്ഞു. രാജ്യത്തെ സ്ത്രീകളും ദലിതരും ന്യൂനപക്ഷങ്ങളും നേരിടുന്ന അതിക്രമങ്ങള്‍ പ്രിയങ്ക സഭയില്‍ ചൂണ്ടിക്കാട്ടി. സംഭല്‍ വിഷയം പാര്‍ലമെന്റില്‍ ഉന്നയിച്ച പ്രിയങ്ക, കൊല്ലപ്പെട്ടവരുടെ കുടുബത്തെ കണ്ടത് സഭയില്‍ പരാര്‍മര്‍ശിച്ചു.

ഒരു വ്യക്തിക്ക് വേണ്ടി കേന്ദ്രം എല്ലാം അട്ടിമറിക്കുകയാണെന്നും അദാനി വിഷയത്തില്‍ പ്രിയങ്ക പറഞ്ഞു. വിലക്കയറ്റവും തൊഴിലില്ലായ്മയും ജനത്തെ വരിഞ്ഞുമുറുക്കുന്ന വേളയിലും സര്‍ക്കാര്‍ പിന്തുണക്കുന്നത് അദാനിയെയാണ്. കര്‍ഷകരെ ഉപേക്ഷിച്ചിരിക്കുന്നു. ഒരു വ്യക്തിക്ക് വേണ്ടി ഒരു ജനതയെ ഒന്നാകെ സര്‍ക്കാര്‍ വഞ്ചിക്കുകയണെന്നും പ്രിയങ്ക പറഞ്ഞു.ബിസിനസുകള്‍, പണം, വിഭവങ്ങള്‍ എന്നിവയെല്ലാം ഒരാള്‍ക്ക് മാത്രം നല്‍കുന്നു.സര്‍ക്കാര്‍ എല്ലാം ചെയ്യുന്നത് അദാനിക്കായി. സംഘപരിവാര്‍ ആശയങ്ങളല്ല  ഭരണഘടനയെന്ന് പ്രധാനമന്ത്രി മനസിലാക്കണമെന്നും പ്രിയങ്ക പറഞ്ഞു.

---- facebook comment plugin here -----

Latest