From the print
ഭരണഘടന- വഖ്ഫ് സംരക്ഷണ മഹാ സമ്മേളനം മേയ് നാലിന് എറണാകുളത്ത്
കലൂർ ജവഹർലാൽ നെഹ്‌റു സ്റ്റേഡിയം പരിസരത്ത്് വൈകിട്ട് നാലിന് ആരംഭിക്കുന്ന സമ്മേളനത്തിൽ സയ്യിദ് ഇബ്്റാഹീം ഖലീൽ അൽ ബുഖാരി, സയ്യിദ് മുഹമ്മദ് ജിഫ്്രി മുത്തുക്കോയ തങ്ങൾ, തൊടിയൂർ മുഹമ്മദ് കുഞ്ഞ് മൗലവി, മമ്പാട് നജീബ് മൗലവി സംബന്ധിക്കും.

കൊച്ചി | വഖ്ഫ് ഭേദഗതി നിയമം പിൻവലിക്കണമെന്നാവശ്യപ്പെട്ട് കേരളത്തിലെ സുന്നി പണ്ഡിത സഭകളുടെ നേതൃത്വത്തിൽ മേയ് നാലിന് എറണാകുളത്ത് ഭരണഘടന- വഖ്ഫ് സംരക്ഷണ മഹാ സമ്മേളനം നടത്തുമെന്ന് ജംഇയ്യത്തുൽ ഉലമ കോ- ഓർഡിനേഷൻ കമ്മിറ്റി അറിയിച്ചു. കലൂർ ജവഹർലാൽ നെഹ്‌റു സ്റ്റേഡിയം പരിസരത്ത്് വൈകിട്ട് നാലിന് ആരംഭിക്കുന്ന സമ്മേളനത്തിൽ സയ്യിദ് ഇബ്്റാഹീം ഖലീൽ അൽ ബുഖാരി, സയ്യിദ് മുഹമ്മദ് ജിഫ്്രി മുത്തുക്കോയ തങ്ങൾ, തൊടിയൂർ മുഹമ്മദ് കുഞ്ഞ് മൗലവി, മമ്പാട് നജീബ് മൗലവി സംബന്ധിക്കും. എറണാകുളം ജില്ലയിലെയും സമീപ ജില്ലകളിലെയും പണ്ഡിതരും ജനപ്രതിനിധികളും മത സാമൂഹിക സാംസ്‌കാരിക നേതാക്കളും മഹല്ല് ഭാരവാഹികളും ഉൾപ്പെടെ പതിനായിരങ്ങൾ പങ്കെടുക്കുമെന്ന് ഭാരവാഹികൾ വാർത്താസമ്മേളനത്തിൽ പറഞ്ഞു.
ഭരണഘടന നൽകുന്ന മൗലികാവകാശത്തിനു നേരെയുള്ള കടന്നുകയറ്റം പൊറുക്കാവുന്നതല്ല. പരലോക മോക്ഷത്തിനു വേണ്ടി സൃഷ്ടാവിന് സമർപ്പിക്കപ്പെടുന്നതാണ് വഖ്്ഫ് സ്വത്തുകൾ. ബ്രിട്ടീഷുകാരുടെ കാലത്തുപോലും വഖ്്ഫ് സ്വത്തുക്കളുടെ സംരക്ഷണ കാര്യത്തിൽ ജാഗ്രത പാലിച്ചിട്ടുണ്ട്.
പള്ളികളും മദ്്റസകളും ഖബർസ്ഥാനുകളും ഉൾപ്പെടെ ലക്ഷക്കണക്കിന് ഏക്കർ വഖ്ഫ് ഭൂമി അന്യാധീനപ്പെടാനിടയാക്കുന്നതും മുസ്്ലിം സമുദായത്തിന്റെ നിലനിൽപ്പിനെ തന്നെ ബാധിക്കുന്നതുമായ വഖ്ഫ് നിയമ ഭേദഗതിയിൽ പ്രതിഷേധിച്ചാണ് സമ്മേളനം സംഘടിപ്പിക്കുന്നത്.
കഴിഞ്ഞ ദിവസം ചേർന്ന യോഗത്തിൽ സമ്മേളനത്തിനായി 1,001 അംഗ സ്വാഗതസംഘം കമ്മിറ്റി രൂപവത്കരിച്ചു. ഭാരവാഹികൾ: ഐ ബി ഉസ്മാൻ ഫൈസി (ചെയർ.), കെ പി മുഹമ്മദ് തൗഫീഖ് മൗലവി (വർക്കിംഗ് ചെയർ.), വി എച്ച് അലി ദാരിമി (ജന. കൺ.) എ എം പരീദ് (വർക്കിംഗ് കൺ.), ബശീർ വഹബി (ട്രഷ.), സയ്യിദ് സി ടി ഹാശിം (ചീഫ് കോ- ഓർഡിനേറ്റർ), എം ബി അബ്ദുൽ ഖാദർ മൗലവി (മുഖ്യ രക്ഷാധികാരി), കൽത്തറ അബ്ദുൽ ഖാദർ മദനി, വി പി എ ഫരീദുദ്ദീൻ മൗലവി, ഇ എസ് ഹസൻ ഫൈസി (രക്ഷാധികാരികൾ).